Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രീൻ ആർമിക്ക് ഇനി സ്വന്തം ഡ്രോൺ.

18 Nov 2026 16:26 IST

Arun das

Share News :



30 ലിറ്ററിൻ്റെ ശേഷിയുള്ള ഡ്രോണാണ്,കർഷകർക്ക് വേണ്ടി

 പാടശേഖരങ്ങളിൽ വിത്ത് വിതക്കാനും,

വളം തെളിക്കാനും,വിതറാനുമായി

എത്തുന്നത്.


വിത്ത് വിതക്കുമ്പോൾ 50 മുതൽ 55 കിലോ വരെ വിത്ത് ആവശ്യമായി

വരുന്നത്, ഡ്രോൺ ഉപയോഗിച്ചാൽ 

30 കിലോ വിത്ത് മതിയാകും.

ഒരു കിലോ വിത്തിന്,42 രൂപയാണ്

സീഡ് അഥോറിറ്റി ഈടാക്കുന്നത്

25 കിലോ വിത്ത് മീച്ചമുണ്ടാക്കുന്നതിലൂടെ

1050 രൂപ ഉല്പാദന ചെലവിൽ

കുറക്കാൻ കഴിയുമെന്നതിന് പുറമെ 

സമയലാഭവും കർഷകർക്ക് ലഭിക്കും.


 കള നിയന്ത്രണത്തിനു്

യൂറിയയോടൊപ്പം വിതറുന്ന

കളനാശിനിയും ഡ്രോൺ വഴി വിതറാം.

ഇതിൽ ഏറ്റവും

പ്രധാനം ഇത്തവണ നെൽകൃഷിയിൽ

ബാധിക്കാവുന്ന

വരൾച്ചയാണ് വരൾച്ചക്കുള്ള

പ്രതിവിധി ചെയ്യുന്നതിന്

P.P.F.M തെളിക്കാൻ

ഡ്രോൺ ഉപയോഗിക്കാൻ

കഴിയുമെന്നതാണ്.

ഇതിലൂടെ

20-25 ദിവസം വരെ

നെൽചെടികളിൽ

ജലാംശം നഷ്ടപ്പെടാതെ

സംരക്ഷിക്കാൻ

കഴിയും,. 

ഗ്രീൻ ആർമിയുടെ 

നെൽകൃഷി മേഖലയിലെ

മറ്റൊരു ഇടപെടലായ

ഡ്രോൺ വഴിയുള്ള

വിത്ത് വിതക്കലും

വളo പ്രയോഗവും

കർഷകർക്ക്

വലിയ ആശ്വാസമാണ് നൽകുന്നത്.

Follow us on :

More in Related News