Tue Dec 12, 2023 10:56 PM 1ST

Sign In

തലയോലപ്പറമ്പിൽ വായോജന അയൽക്കൂട്ട സംഗമം സംഘടിപ്പിച്ചു.

19 Nov 2026 17:55 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ ഗ്രാമപഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ വായോജന അയൽക്കൂട്ട സംഗമം സംഘടിപ്പിച്ചു. മാത്താനം ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെക്കബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.കെ ഷാജി അധ്യക്ഷത വഹിച്ചു.സി ഡി എസ് ചെയർപേഴ്സൺ പ്രിയ പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. എ ഡി എസ് അംഗങ്ങൾ, വയോജനങ്ങൾ അടക്കം നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. അടുത്ത മാസം വയോജനങ്ങളുടെ ഉല്ലാസത്തിനായി വിനോദയാത്രയും ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.




Follow us on :

More in Related News