Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 13:30 IST
Share News :
കോഴിക്കോട്: : ഇന്ത്യൻ സിനിമാ ലോകം നെഞ്ചിലേറ്റിയ ബിഗ് ബജറ്റ് ചലച്ചിത്രമായ 'രാമായണ'ത്തിന്റെ കേരളത്തിലെ വിതരണ ചുമതല ഏറ്റെടുത്ത എ വി എ ചോലയിൽ ഹെൽത്ത് കെയർ കമ്പനി ഉൾപ്പെട്ട എ വി എ ഗ്രൂപ്പിൻറെ ചെയർമാൻ ഡോക്ടർ എ വി അനൂപിന് ഊഷ്മളമായ സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ) സംഘടന തീരുമാനിച്ചു.
ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മലയാളികൾക്കിടയിൽ വലിയ പ്രതീക്ഷയും സ്വീകാര്യതയും ആണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാള സിനിമയെ നെഞ്ചേറ്റുന്ന പ്രേക്ഷകർ ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മികച്ച സിനിമകളെ സ്വീകരിക്കുന്നവരാണെന്ന് തെളിയിക്കുന്നതാണ് സിനിമയുടെ വിജയം.
പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷെവലിയർ സി.ഇ. ചാക്കുണ്ണി, വൈസ് പ്രസിഡൻ്റ് ടി.പി.വാസു, ജനറൽ സെക്രട്ടറി സി.രമേഷ്, പത്മനാഭൻ വേങ്ങേരി, ഭാസ്കരൻ ചേലേമ്പ്ര, എ.പി. ബാലകൃഷ്‌ണൻ, ജയൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.