Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2026 23:38 IST
Share News :
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ജി.വി. എച്ച് എസ് എസിൽ നാല് ദിവസങ്ങളിലായി നടന്നുവന്ന വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. 650 പോയിന്റോടെ കുടവച്ചൂർ സെൻ്റ് മൈക്കിൾസ് എച്ച്എസ്എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 449 പോയിൻ്റ് നേടി വല്ലകം സെൻമേരിസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തെത്തി. യുപി വിഭാഗത്തിൽ 80 പോയിന്റോടെ വൈക്കം സെൻറ് ലിറ്റിൽ തെരേസാസ്, ജിഎച്ച്എസ്എസ് ഫസ്റ്റ് ഓവറോളും, കുട വെച്ചൂർ സെൻറ് മൈക്കിൾസ് 78 പോയിന്റോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പള്ളിയാട് എസ്എൻ യുപിഎസ്. എൽ പി വിഭാഗത്തിൽ 65 പോയിൻ്റോടെ സെക്കൻഡ് റണ്ണറപ്പായി.
65 പോയിന്റോടെ സെൻറ് ജോസഫ്സ് എൽപിഎസ് വൈക്കം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 63 പോയിന്റോടെ 5 സ്കൂളുകൾ സെൻറ് തോമസ് എൽപിഎസ് ചെമ്പ് സെൻമേരിസ് എച്ച്എസ്എസ് വല്ലകം,ഏനാദി എൽപിഎസ് എൽപിഎസ്, വൈക്കം സെൻറ് മൈക്കിൾസ് എച്ച്എസ്എസ് കുടവച്ചൂർ രണ്ടാം സ്ഥാനവും നേടി.
ഗവൺമെൻറ് യുപിഎസ് ചെമ്മനത്തുകരയും കാരുണ്യ മാതാ എൽപി സ്കൂൾ കരിപ്പാടവും സെക്കൻഡ് റണ്ണറപ്പായി. എൽ പി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 45 പോയിന്റോടെ മിടായിക്കുന്ന് എൽപിഎസും കെ എച്ച് എം എൽ പി എസ് വരിക്കാം കുന്നും ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി.
യുപി വിഭാഗം അറബിക് കലോത്സവത്തിൽ 65 പോയിന്റുമായി വിഎച്ച്എസ്എസ് ബ്രഹ്മമംഗലം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എൻ ഐ.എം
യുപി സ്കൂൾ കുലശേഖരമംഗലം
രണ്ടാം സ്ഥാനം നേടി.യുപി. വിഭാഗം സംസ്കൃത കലോത്സവത്തിൽ 88 പോയിന്റുമായി സെൻറ് ലൂയിസ് യുപിഎസ് വൈക്കം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം സി കെ എം യു പി എസ് തോട്ടകമാണ്. ഹൈസ്കൂൾ വിഭാഗം സംസ്കൃത കലോത്സവത്തിൽ 90 പോയിന്റുകൾ വീതം നേടി വൈക്കം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തെക്കേ നടയും സെൻറ് മൈക്കിൾസ് എച്ച്എസ്എസ് കുടവച്ചൂരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വൈകിട്ട് പ്രഥാന വേദിയിൽ വച്ച് നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈക്കം ഏ. ഇ.ഒ ദീപ കെ.സി സമ്മാനദാനം നിർവഹിച്ചു.വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മാരായ കെ. ജി രാജു, സാജിത യൂസഫ്, വാർഡ് മെമ്പർ നിഷാ വി നായർ,ജനറൽ കൺവീനർ ജി. ശ്രീരഞ്ജിത്ത്, ജോയിൻ്റ് കൺവീനർ സജിനി സെബാസ്റ്റ്യൻ, പ്രോഗ്രാം കൺവീനർ എ.പി.തിലകൻ, മറ്റ് സബ്കമ്മിറ്റി കൺവീനർമാരും അധ്യാപക സംഘടന പ്രതിനിധികളും സമാപന സമ്മേളനത്തൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.