Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി മുനിസിപ്പൽ ഫിഷ് മാർക്കറ്റ് തുറക്കുന്നതിൽ ധാരണയായി

18 Nov 2026 19:13 IST

Jithu Vijay

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി മുനിസിപ്പൽ ഫിഷ് മാർക്കറ്റ് തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയായി. മുനിസിപ്പൽ ചെയർമാൻ യു.കെ. മുഹമ്മദ് ഷാ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എം. റഷീദ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.


മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, മാർക്കറ്റ് കമ്മീഷൻ ഉടമകൾ, മാർക്കറ്റിലെ തൊഴിലാളികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മാർക്കറ്റിലുണ്ടായ സംഭവത്തിൽ ആളില്ലാത്ത സമയം നോക്കി ചിലർ മാർക്കറ്റിൽ പ്രവേശിച്ച് വാൽവ് തുറന്നതാണ് തോട്ടിലേക്ക് വെള്ളം ഒഴുകാൻ കാരണമായതെന്നാണ് വിശദീകരണം.


ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന കൊണ്ടോട്ടി മത്സ്യ മാർക്കറ്റ് നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ്. മാർക്കറ്റിനെ തകർക്കാനും തൊഴിലാളികളെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിലാക്കാനും ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണോ സംഭവത്തിന് പിന്നിലെന്ന സംശയവും ഉയർന്നിട്ടുണ്ട്.


മാർക്കറ്റിലെ കച്ചവട ഏജൻസികൾക്കോ തൊഴിലാളികൾക്കോ വാൽവ് തുറന്ന സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മനഃപൂർവം ഇത്തരം പ്രവൃത്തികൾ നടത്തി ജനങ്ങളെയും തൊഴിലാളികളെയും ദ്രോഹിക്കുന്നവരെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി മാർക്കറ്റിൽ ഉടൻ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുമെന്ന് ഉടമകൾ അറിയിച്ചു.


സംഭവവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ഡി.വൈ.എസ്.പി., സി.ഐ. എന്നിവർക്കും ഉടമകൾ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.

Follow us on :

More in Related News