Tue Dec 12, 2023 10:56 PM 1ST

Sign In

വൈക്കം നഗരസഭ ഹരിതാഷ്ടമി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

19 Nov 2026 21:18 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വൈക്കത്തഷ്ടമിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹരിതാഷ്ടമി വിളംബര ഘോഷയാത്ര നടത്തി. അഷ്ടമിക്ക് ഹരിത പ്രോട്ടോകോൾ നിർബന്ധമായും പാലിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. വിളംബര ഘോഷയാത്ര നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോണി സണ്ണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി. രഞ്ജിത്ത് കുമാർ ആമുഖ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ മാരായ കെ. അനിൽകുമാർ, സീമ സുധീർ, റെജിമോൾ പ്രദീപ്, സുശീല, നഗരസഭ ക്ലീൻ സിറ്റി മാനേജർ വൈ.ജെ സുനിമോൾ, ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, നഗരസഭ ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, നഗരസഭ കണ്ടീജന്റ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News