Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2026 21:52 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിന്റെ മുന്നോടിയായി സമൂഹങ്ങൾ നടത്തി വരുന്ന സന്ധ്യ വേല സമാപിച്ചു. വടയാർ സമൂഹമാണ് സമാപന സന്ധ്യവേല നടത്തിയത്. ക്ഷേത്രത്തിൽ ആയിരക്കുടം, പുഷ്പാലങ്കാരം, പ്രാതൽ തുടങ്ങിയ വഴിപാടുകൾ നടത്തിയ ശേഷം ഒറ്റപ്പണ സമർപ്പണവും നടന്നു. ബലിക്കൽപുരയിൽ വെള്ള പട്ടു വിരിച്ച് അതിലാണ് ഒറ്റപ്പണ സമർപ്പണം നടത്തിയത്. സമർപിച്ച പണം കിഴിയാക്കിയെടുത്ത് തല ചുമടായി എടുത്ത് വേദ മന്ത്രജപത്തോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ദേവസ്വം ഭാരവാഹികൾക്ക് കൈമാറി. അതിൽ നിന്നും ഒരു പണം എടുത്ത് കിഴിയാക്കി സൂക്ഷിച്ചു. ഇത് അടുത്ത സന്ധ്യ വേലയുടെ പ്രാരംഭ ചടങ്ങുകൽക്കായി ഉപയോഗിക്കും. സമൂഹം പ്രസിഡൻ്റ് എം. ഈശ്വരയ്യർ സെക്രട്ടറി എൻ ലക്ഷ്മണൻ, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.