Tue Dec 12, 2023 10:56 PM 1ST

Sign In

ആചാര പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പ് നടന്നു. നാളെ പ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് കൊടിയേറും

19 Nov 2026 16:34 IST

santhosh sharma.v

Share News :

വൈക്കം: ആചാര പെരുമയോടെ 

വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പ് നടന്നു. പ്രഭാത പൂജയ്ക്ക് ശേഷം അവകാശിയായ കിഴക്കേടത്ത് വിഷ്ണു മൂസത് വൈക്കത്തപ്പൻ്റെ അനുജ്ഞ വാങ്ങിയ ശേഷം ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തു എഴുന്നള്ളി കൊടിയേറ്റ് അറിയിച്ചു. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർകുളങ്ങര ദേവീ ക്ഷേത്രത്തിലും തെക്കെനട ഇണ്ടംതുരത്തി മനയിലും, ഉദയനാപുരം ക്ഷേത്രത്തിലുമാണ് കൊടിയേറ്ററിയിച്ചത്. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിയേറ്റ് വൈക്കത്തും അറിയിക്കണമെന്നുമാണ് ആചാരം. അതത് അവസരങ്ങളിലെ ഊരാഴ്മക്കാർ ഉത്സവ വിവരം ക്ഷേത്ര ഉടമസ്ഥരായ മറ്റു ഊരാഴ്മക്കാരെ അറിയിക്കുക എന്ന ആചാര പ്രകാരമാണ് കൊടിയേറ്ററിയിപ്പ് നടന്നു വരുന്നത്. നാളെ (നവംബർ - 20) രാവിലെ 6.30 നും 8.15 നും ഇടയിലാണ് കൊടിയേറ്റ്.

തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്. കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമ്മീഷണർ ബി.സുനിൽ കുമാറും കലാമണ്ഡപത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മയും ദീപം തെളിയിക്കും. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസം 1 നാണ് . 2ന് ആറാട്ട് . 3 ന് മുക്കുടി നിവേദ്യം.






Follow us on :

More in Related News