Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ.ഐ.സി പെൻഷൻകാർ പ്രകടനവും ഗേറ്റ് മീറ്റിങ്ങും നടത്തി

18 Nov 2026 19:20 IST

Jithu Vijay

Share News :

കോഴിക്കോട് : എൽ.ഐ.സിയിൽ പെൻഷൻ പരിഷ്ക്കരണം നടത്തുക,1997 ഓഗസ്റ്റിനു മുമ്പ് വിരമിച്ചവർക്ക് ഏകീകൃത ഡി.എ സമീകരണം അനുവദിക്കുക, 1986ന് മുമ്പ് വിരമിച്ചവരുടെ എക്സ്ഗ്രേഷ്യാ ഗണ്യമായി വർദ്ധിപ്പിക്കുക, ക്യാഷ് മെഡിക്കൽ ബെനിഫിറ് അനുവദിക്കുക, പ്രിവെൻറ്റീവ് ഹെൽത്ത്‌ ചെക്ക്-അപ്പ്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഐ.സി പെൻഷൻകാർ കോഴിക്കോട് മാനാഞ്ചിറ എൽ.ഐ.സി ഡിവിഷണൽ ഓഫീസിന് മുൻപിൽ പ്രകടനവും ഗേറ്റ് മീറ്റിങ്ങും നടത്തി.


എൽ.ഐ.സി പെൻഷനേഴ്സ് അസോസിയേഷൻകോഴിക്കോട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിന് എം. ശശികുമാർ, കെ.എം. ശ്രീനിവാസൻ, ടി.വി. വേണുഗോപാൽ, കെ.ദേവാനന്ദ് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന വിശദീകരണ യോഗം എം. കുഞ്ഞികൃഷ്ണൻ (ജനറൽ സെക്രട്ടറി, എ.ഐ.ഐ.പി.എ) ഉദ്ഘാടനം ചെയ്തു. 


പി.പി. കൃഷ്ണൻ (വൈസ് പ്രസിഡന്റ്‌, എ.ഐ.ഐ.ഇ.എ), എം.ജെ. ശ്രീരാം (ജനറൽ സെക്രട്ടറി, എൽ.ഐ.സി.ഇ.യു, കോഴിക്കോട് ഡിവിഷൻ), അനീഷ്. പി.എസ് (ജനറൽ സെക്രട്ടറി, എൻ.എഫ്.ഐ.എഫ്. ഡബ്ലിയു.ഐ, കോഴിക്കോട് ഡിവിഷൻ) എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


എൽ.ഐ.സി പെൻഷനേഴ്സ് അസോസിയേഷൻ,കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ്‌ ടി.സി. ജഗദീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ.പി. സുനിൽ സദാനന്ദ് സ്വാഗതം പറഞ്ഞു.




Follow us on :

More in Related News