Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂറ്റൻ മരം 11 കെ.വി ലൈനിലേക്ക് ചാഞ്ഞ് വീണ് വൈക്കം -തലയോലപ്പറമ്പ് റോഡിൽ നാലര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

17 May 2026 20:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റോഡരികിൽ നിന്ന പരുത്തിവള്ളി ചുറ്റിയ കൂറ്റൻ പാഴ്മരം റോഡിന് കുറുകെ 11 കെ.വി ലൈനിലേക്ക് ചാഞ്ഞ് വീണതിനെ തുടർന്ന് വൈക്കം -തലയോലപ്പറമ്പ് പ്രധാന റോഡിൽ വാഹനഗതാഗതം നാലര മണിക്കൂറോളം തടസ്സപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിന്ന കൂറ്റൻ മരം പതുക്കെ ചരിഞ്ഞ ശേഷം 11 കെ.വി ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു. തലയോലപ്പറമ്പ് പൊട്ടൻചിറ ജംഗ്ഷന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. വൈക്കത്ത് നിന്ന് തലയോലപ്പറമ്പിലേക്കും, തിരികെയും പോകേണ്ട കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പാലാംകടവ് - ടോൾ ജംഗ്ഷൻ വഴിയാണ് കടത്തിവിട്ടത്. ചെറിയ വാഹനങ്ങൾ പൊട്ടൻ ചിറ പാലം, പാലാം കടവ് വഴിയും കടത്തിവിട്ടാണ് പോലീസ് ഗതാഗതം നിയന്ത്രിച്ചത്. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും രണ്ട് അഗ്നി രക്ഷാ യൂണിറ്റെത്തി 5 മണിയോടെയാണ് മരത്തിൻ്റെ വള്ളികളും ശിഖരങ്ങളും മുറിച്ച് നീക്കി ഭാഗീകമായി ഗതാഗതം പുന:സ്ഥാപിച്ചത്. തുടർന്ന് സ്കൈ ലിഫ്റ്റ് എത്തിച്ച് 11 കെ.വി ലൈനിന് മുകളിലേക്ക് കിടന്ന മരത്തിൻ്റെ കൂറ്റൻ ചില്ലകൾ വെട്ടിമാറ്റി വൈകിട്ട് 7 മണിയോടെയാണ് വാഹനഗതാഗതം പൂർണ്ണമായി പുനസ്ഥാപിക്കാനായത്. 11 കെ.വി ലൈൻ ഓഫ് ചെയ്തതിനെ തുടർന്ന് 12 ഓളം ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ മണിക്കൂറുക്കളോളം വൈദ്യുതി വിതരണവും മുടങ്ങി. 11 കെ.വി ലൈനിലേക്ക് കിടന്ന ചില്ലകൾ മാത്രമാണ് നീക്കം ചെയ്തത്. റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരം പൂർണ്ണമായി വെട്ടിമാറ്റാത്തതിനാൽ ഇനിയും ഏത് നിമിഷവും വീഴാൻ സാധ്യത ഏറെയാണ്.

Follow us on :

More in Related News