Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ മേഖലയിൽ കോ - ഫ്‌ളൈറ്റ് സർവീസ് പദ്ധതി മലബാർ ഡെവലപ്‌മെൻ്റ് കൗൺസിൽ സ്വാഗതം ചെയ്തു

01 Jul 2026 16:05 IST

Jithu Vijay

Share News :

കോഴിക്കോട് : സിയാൽ മോഡലിൽ കമ്പനി രൂപീകരിച്ച് ചിലവ് കുറഞ്ഞ ആഭ്യന്തര വിമാന യാത്രകൾ നടത്താൻ ലക്ഷ്യം വെച്ച് സഹകരണ മേഖലയിൽ വിമാനസർവ്വീസ് ആരംഭിയ്ക്കാനുള്ള പദ്ധതി പ്രയോജനകരമാണെന്ന് മലബാർ ഡെവലപ്‌മെൻ്റ് കൗൺസിൽ ഭാരവാഹികളുടെ ഓൺലൈൻ യോഗം വിലയിരുത്തി.


ചുരുങ്ങിയ ദിവസങ്ങളിൽ നാട്ടിലെത്തുന്ന പ്രവാസികൾക്കും, ടൂറിസ്റ്റുകൾക്കും ചികിത്സയ്ക്ക് എത്തുന്നവർക്കും  

 വളരെ ഉപകാരപ്രദമാണെന്നും, ചലച്ചിത്ര ചിത്രീകരണ കേന്ദ്രമായ കോഴിക്കോട് കണക്ടിവിറ്റി പോരായ്മ മൂലം നഷ്ടപ്പെട്ട ചിത്രീകരണം കോഴിക്കോട്ട് തിരിച്ചെത്തിക്കാനും വൻ മുതൽമുടക്ക്, കാല താമസം, സ്ഥലം ഏറ്റെടുക്കൽ കടമ്പകൾ ഇല്ലാത്തതും എത്രയും വേഗം സർവീസ് ആരംഭിക്കുവാൻ കഴിയുന്നതുമായ ഈ പദ്ധതിയിൽ വ്യോമയാന മന്ത്രാലയത്തിന്റെയും സഹകരണ വകുപ്പിന്റെയും  അനുമതിക്ക് വിധേയമായി പങ്കാളികളാവാനും ഓഹരിയെടുക്കാനും കേരളത്തിലെയും യുഎഇയിലെയും കൗൺസിൽ ഭാരവാഹികളും, പ്രവാസി സംഘടനകളും, കോർപ്പറേറ്റ് സ്ഥാപനങ്ങളും, മറുനാടൻ മലയാളികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ തത്വത്തിൽ പ്രാഥമിക അനുമതി നൽകിയ ഗുരുവായൂരിലും, വയനാട്ടിലും എയർ സ്ട്രിപ്പ് നിർമിച്ച് പദ്ധതിയിൽ ഉൾപ്പെടുത്തണം.  

മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ ഈ തീരുമാനം സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചു.


യോഗത്തിൽ സിഎസ്ഐ മലബാർ മഹാ ഇടവക ബിഷപ്പ് റൈറ്റ് റവറൻ്റ് ഡോക്ടർ റോയ്‌സ് മനോജ് വിക്ടർ, പ്രമുഖ ചലച്ചിത്ര നിർമ്മാതാവും വ്യവസായിയും മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരിയും ആയ ഡോക്ടർ എ വി അനൂപ്, പ്രസിഡന്റ് ഷെവലിയാർ സി. ഇ ചാക്കുണ്ണി, സീനിയർ വൈസ് പ്രസിഡന്റ് എ.ശിവശങ്കരൻ, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, ഖജാൻജി എം വി കുഞ്ഞാമു, യുഎഇ കോർഡിനേറ്റർ സി എ ബ്യൂട്ടി പ്രസാദ്, മുഹമ്മദ് ഷക്കീർ യു എ ഇ, പി.ഐ. അജയൻ, സംഗീത ജോബ് കൊള്ളന്നൂർ, റൊണാൾഡ് ജി ജെ, പ്രവാസി സംഘടന ഭാരവാഹികളും പങ്കെടുത്തു.



Follow us on :

More in Related News