Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2026 20:13 IST
Share News :
കടുത്തുരുത്തി: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,71,42,952 വോട്ടർമാരാണ് ഇത്തവണ വിധിയെഴുതുക. വോട്ടർമാരിൽ 1,32,20811 പേർ പുരുഷന്മാരും 13921868 പേർ വനിതകളുമാണ്. ട്രാൻസ്ജെൻഡർമാർ 273 പേരുണ്ട്. 242093 പേർ പ്രവാസി വോട്ടർമാരാണ്. ഇതിൽ 204218 പേർ പുരുഷന്മാരും 37867 പേർ സ്ത്രീകളും 8 പേർ ട്രാൻസ്ജെൻഡറുമാണ്.
സർവീസ് വോട്ടർമാരുടെ എണ്ണം 53984 ആണ്. പേരുകൾ കൂട്ടിച്ചേർക്കാൻ മാർച്ച് 15 വരെ ലഭിച്ച അപേക്ഷകളാണ് പരിഗണിച്ചതെന്ന് മുഖ്യസംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ഉണ്ടായിരുന്ന 16 ലക്ഷത്തോളം പേർക്ക് ഇത്തവണ വോട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ 2.87 കോടി (2,86,62,712) വോട്ടർമാരാണ് ഉണ്ടായിരുന്നത്.
1,35,16,923 പുരുഷന്മാരും 1,51,45,500 സ്ത്രീകളും 289 ട്രാൻസ്ജെൻഡറും അടങ്ങുന്നതായിരുന്നു പട്ടിക. പ്രവാസി വോട്ടർ പട്ടികയിൽ 3,745 പേരും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.