Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2025 03:17 IST
Share News :
ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബിന്‍ ഉംറാനിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പിനോക്ക് ആദ്യ പ്രതി നല്‍കി കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി പ്രകാശനം നിര്‍വഹിച്ചു.
ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു.
പെരുന്നാള്‍ നിലാവ് ഓണ്‍ലൈന്‍ പതിപ്പിന്റെ പ്രകാശനം ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍.ഹാഷിമും മാര്‍ക്കറ്റിംഗ് ഹെഡ് ഉസാമയും ചേര്‍ന്ന് നിര്‍വഹിച്ചു.
എംബിഎ ആന്റ് പാര്‍ട്‌ണേര്‍സ് ഗ്രൂപ്പ് ഖത്തര്‍ ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അലി അധ്യക്ഷത വഹിച്ചു. സി.കെ.ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ഇസ്മാഈല്‍ കെ. ഹമീദ് , വിജയമന്ത്രങ്ങള്‍ അവതാരകന്‍ റാഫി പാറക്കാട്ടില്‍, തസീര്‍ ജെന്യൂന്‍ പാര്‍ട്‌സ് അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജയകുമാര്‍, വി വണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ എം.സി. എന്നിവർ സംസാരിച്ചു.
എം.പി.ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.പി.ഷാഫി ഹാജി ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു.
മീഡിയ പ്‌ളസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.
പെരുന്നാള്‍ നിലാവിന്റെ സൗജന്യ കോപ്പികള്‍ മീഡിയ പ്‌ളസ് ഓഫീസിന് പുറമേ, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഐസിബിഎഫ് ഓഫീസ്, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ എന്നിവിടങ്ങളിലും ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.