Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖയുടെ നേതൃത്വത്തിൽ ഓണപ്പുടവ വിതരണവും,അനുമോദന ചടങ്ങും നടത്തി..

24 Aug 2026 17:40 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഓണപ്പുടവ വിതരണവും,അനുമോദന ചടങ്ങും ചാവക്കാട് മണത്തല ബേബി റോഡ് ശ്രീഘണ്ടകർണ ക്ഷേത്രത്തിനടുത്തുള്ള മരണാനന്തര കമ്മിറ്റി ഹാളിൽ വെച്ച് നടന്നു.ഗുരുവായൂർ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മണത്തല ശാഖ പ്രസിഡന്റ് എ.എസ്.വിജയൻ അധ്യക്ഷത വഹിച്ചു.ശാഖയിലെ ഏറ്റവും പ്രായം കൂടിയവർക്ക് ഓണപ്പുടവ വിതരണം ചെയ്തു.മേഖലയിലെ യുവ കർഷകനായ പി.എസ്.വിജീഷിനെയും,കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിഎ ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷനിൽ റാങ്ക് ഹോൾഡറായ കെ.ഹരിത്തിനെയും ചടങ്ങിൽ മൊമെന്റോ നൽകി അനുമോദിച്ചു.മണത്തല ശാഖ സെക്രട്ടറി പി.സി.സുനിൽകുമാർ സ്വാഗതവും,മൈക്രോഫിനാൻസ് കോഡിനേറ്റർ കൂർക്കപറമ്പിൽ മധുരാജ് നന്ദിയും പറഞ്ഞു.ഭരണസമിതി ഭാരവാഹികളായ അത്തിക്കോട്ട് മാധവൻ,പനയ്ക്കൽ സുനിൽ,ഹരീഷ് ചാണാശ്ശേരി,വനിതാ സംഘം ഭാരവാഹികളായ ഷീബ ജയപ്രകാശ്,നളിനി ശിവലിംഗ ദാസ്,സുനിത മണികണ്ഠൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.    


Follow us on :

More in Related News