Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മ അയ്യൻകാളി ജയന്തി അവിട്ടാഘോഷം വിപുലമായി ആഘോഷിച്ച് കെപിഎംഎസ്.

27 Aug 2026 17:32 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയന് കീഴിലുള്ള വിവിധ ശാഖകളുടെ നേതൃത്വത്തിൽ

മഹാത്മ അയ്യൻകാളിയുടെ 163-ാമത്

ജയന്തി അവിട്ടാഘോഷം വിപുലമായി ആഘോഷിച്ചു. 2509-ാം നമ്പർ വൈപ്പാടമ്മേൽ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയന്തി അവിട്ടാഘോഷം കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജന്മദിന ഘോഷയാത്ര,

പതാക ഉയർത്തൽ, പുഷ്പാർച്ചന പായസവിതരണം, ഓണക്കളികൾ തുടങ്ങിയവ നടന്നു. ശാഖ പ്രസിഡൻ്റ് രമ്യസന്തോഷ് അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി മിനിസിബി ജന്മദിന സന്ദേശം നൽകി. ശാഖാ സെക്രട്ടറി പ്രീതാഷിബു, ട്രഷറർ കാരിഷ്, അംബികാ ബാബു, വി.സി.തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.


3822-ാം നമ്പർ വടകര സൗത്ത് ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയന്തി അവിട്ടാഘോഷം ജില്ലാ പഞ്ചായത്ത് അംഗം എം.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡൻ്റ് ടി.കെ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ ജന്മദിന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി മിനിസിബി, യൂണിയൻ വൈസ് പ്രസിഡൻ്റ് ആശാഫെനിൽ, ശാഖാ സെക്രട്ടറി പി.സി.സിബി, പി.എസ്. സുധീഷ്, കെ.കെ.രമ്യ, രാജിരാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.


1349-ാം നമ്പർ മേവെള്ളൂർ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയന്തി ആഘോഷം വെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം പി.കെ.സജിത  ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തൽ, പുഷ്പാർച്ചന, പായസവിതരണം, ഓണക്കളികൾ തുടങ്ങിയവ നടന്നു. ശാഖ പ്രസിഡൻ്റ് ടി.സലിൻ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ശാരദാ സാബു ജന്മദിന സന്ദേശം നൽകി. ട്രഷറർ വി.എം.പ്രജീഷ്, ദിവ്യ, സൗമ്യ, കെ.കെ.ബിജു, ബാബു, സാബു തുടങ്ങിയവർ സംസാരിച്ചു.



Follow us on :

More in Related News