Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര സാംസ്കാരിക മന്ത്രാലയ ഫെലോഷിപ്പ് ജേതാവ് ദേവരാജൻ മൂക്കോലയ്ക്ക് നാടിന്റെ ആദരം..

27 Aug 2026 18:17 IST

MUKUNDAN

Share News :

പാവറട്ടി:കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാംസ്ക്കാരിക സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ ഫെലോഷിപ്പ് അവാർഡ് ലഭിച്ച എം.കെ. ദേവരാജൻ മൂക്കോലയെ യുവജനക്ഷേമ സംഘടനയായ മാക്‌സ്ഡ്രീം ഫൗണ്ടേഷൻ ആദരിച്ചു.യുവറോണർ ഡോട്ട് ഇൻ ചെയർമാൻ അഡ്വ.സുജിത് അയിനിപ്പുള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗുരുവായൂർ അസിസ്റ്റന്റ്റ് കമ്മീഷണർ ഓഫ് പോലീസ് സുരേന്ദ്രൻ മങ്ങാട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ദേവരാജൻ മൂക്കോലക്ക് ഉപഹാരം നൽകി ആദരിച്ചു.മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ ആതിര മുഖ്യാതിഥിയായി.പാവറട്ടി പഞ്ചായത്ത് മെമ്പർ സരിത രാജീവ്,സാഹിത്യകാരൻ റാഫിനീലങ്കാവിൽ,ചാവക്കാട് പ്രസ്സ് ഫോറം പ്രതിനിധി പി.വി.ഷെക്കീൽ,പാവറട്ടി പ്രസ് ക്ലബ് പ്രതിനിധി ജോഷി വാഴപ്പിള്ളി,ഷെഫീക്ക് മരുതയൂർ,ഡോ.ഷെബി ഫ്രാൻസിസ്,മാധ്യമ പ്രവർത്തകനായ സുനിൽ ലൂയീസ്,രാധാകൃഷ്ണ ഗ്രൂപ്പ് ലീഗൽ പ്രതിനിധി അനിൽകുമാർ,വ്യാപാരിവ്യവസായി പ്രതിനിധി വർഗീസ് അറക്കൽ,ലൈബ്രറി കൗൺസിൽ മെമ്പർ ഇ.എ.ജോസൻ,സുധാകരൻ കറുത്തേടത്ത്,ഡോ.ഷെബിൻ അബ്ബാസ് തുടങ്ങിയവർ പ്രസംഗിച്ചു.ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിയുടെ അധ്യക്ഷനും,പ്രൊഫഷണൽ നാടക സമിതിയായ വിശ്വഭാരതി തിയ്യറ്റേഴ്സിൻ്റെ ഉടമയും,പരീക്ഷണ നാടക സമിതിയായ ഇന്ത്യൻ തിയേറ്റർ ഗ്രൂപ്പിന്റെ സംവിധായകനുമാണ് ദേവരാജൻ മൂക്കോല.കോവിലന്റെ പ്രശസ്ത നോവലായ 'തോറ്റങ്ങൾ' ആസ്പദമാക്കി ദൂരദർശനുവേണ്ടി തയ്യാറാക്കിയ ടെലിവിഷൻ സീരിയലിൻ്റെ സംവിധായകനായും,സിനിമാസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.സാംസ്കാരിക, നാടക രംഗങ്ങളിലെ ദേവരാജൻ മൂക്കോലയുടെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ ഫെലോഷിപ്പ് ലഭിച്ചത്.




Follow us on :

More in Related News