Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതി സെൻ്റ് മൈക്കിൾസ് പള്ളിയുടെ മോന്തായത്തിൽ സ്ഥാപിച്ചിരുന്ന കുരിശ് ഇടിമിന്നലേറ്റ് തകർന്ന് പള്ളിക്കുള്ളിൽ വീണു.

23 May 2026 19:38 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പൊതി സെൻ്റ് മൈക്കിൾസ് പള്ളിയുടെ മോന്തായത്തിൽ സ്ഥാപിച്ചിരുന്ന കുരിശ് ഇടിമിന്നലേറ്റ് തകർന്ന് വീണു. ഓട് മേഞ്ഞ പള്ളിയുടെ മേൽക്കൂര തകർത്താണ് കുരിശ് പള്ളിക്കുള്ളിൽ വീണത്. ശനിയാഴ്ച വൈകിട്ട് 5.30 ഓടെ പ്രദേശത്ത് ഉണ്ടായ ശക്തമായ കാറ്റിനും മഴയ്ക്കുമിടെയാണ് സംഭവം. ഈ സമയത്ത് പള്ളിക്കകത്ത് ആരും തന്നെ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവാകുകയായിരുന്നു. പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ഫർണ്ണിച്ചറുകൾക്കും നാശനഷ്ടം സംഭവിച്ചു.കുർബാനയും മറ്റ് ചടങ്ങുകളും നടത്താൻ സാധിക്കാത്ത സ്ഥിതിയിലാണ്.

Follow us on :

More in Related News