Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ജില്ലാ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ്: കരൺ ജെ.പി കിരീടം നേടി, സംസ്ഥാന മത്സരത്തിന് യോഗ്യത

07 Jul 2026 19:42 IST

Enlight Media

Share News :

കോഴിക്കോട്: കോഴിക്കോട് ജില്ലാ ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദി ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ച ജില്ലാ റാപ്പിഡ് സെലക്ഷൻ ചെസ് മത്സരത്തിൽ കരൺ ജെ.പി ചാമ്പ്യനായി.

അതുൽ കൃഷ്ണ പി, അനിൽകുമാർ ഒ.ടി, ഷർഷാ ബക്കർ, അഭിഷേക് ടി.എം എന്നിവർ യഥാക്രമം രണ്ടുമുതൽ അഞ്ചാം സ്ഥാനം വരെ നേടി. ഇതോടെ അഞ്ചുപേരും ജൂലൈ 19ന് തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.

ചാമ്പ്യൻഷിപ്പ് ചെസ് അസോസിയേഷൻ കേരള പ്രസിഡന്റ് എ.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാർ കെ.വി. അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ദി ഐ ഫൗണ്ടേഷൻ മാനേജർ സജിത്ത്, ഷാജി കാരയിൽ, ദിനേശ് ബാബു മനക്കൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News