Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2026 19:39 IST
Share News :
ബേബി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാൻസർ അതിജീവിതരുടെ കൂട്ടായ്മ "നവ ഉദയം ജീവോത്സവം' പദ്ധതി നടൻ ലാലു അലക്സ് ഉദ്ഘാടനം ചെയ്യുന്നു. ചെയർമാൻ ഡോ. കെ.ജി. അലക്സാണ്ടർ, സിഇഒ ഡോ. അനന്ത് മോഹൻ പൈ, കാൻസർ അതിജീവിതർ അരുണയും, എം. എ.റൗഫ് തുടങ്ങിയവർ സമീപം.
കോഴിക്കോട്: കാൻസർ അതിജീവിതരുടെ ആത്മവിശ്വാസവും ജീവിതോത്സാഹവും വർധിപ്പിക്കുന്നതിനായി ബേബി മെമ്മോറിയൽ ആശുപത്രി (BMH) ആരംഭിച്ച 'നവ ഉദയം ജീവോത്സവം' പദ്ധതിക്ക് തുടക്കമായി. ഗോകുലം ഗ്രാൻഡിൽ നടന്ന ചടങ്ങ് നടൻ ലാലു അലക്സ് ഉദ്ഘാടനം ചെയ്തു.
"അസുഖത്തിന്റെ ദിനങ്ങൾ മറക്കുക. നിങ്ങൾ പൂർണമായി രോഗമുക്തരായെന്ന് വിശ്വസിക്കുക. വീണ്ടും രോഗം വരുമെന്ന ആശങ്ക മനസ്സിൽ നിന്ന് മാറ്റണം," എന്ന് ലാലു അലക്സ് അതിജീവിതരോട് പറഞ്ഞു. ഒരു സിനിമ വിജയിക്കുന്നതിൽ ലഭിക്കുന്ന സന്തോഷത്തേക്കാൾ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നവരെ കാണുമ്പോഴാണ് കൂടുതൽ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേബി മെമ്മോറിയൽ ആശുപത്രി ചെയർമാൻ ഡോ. കെ.ജി. അലക്സാണ്ടർ കുടുംബാംഗങ്ങളെ ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് കാൻസറിന് നഷ്ടമായതിന്റെ വേദന പങ്കുവച്ചു. ആധുനിക ചികിത്സാരീതികളുടെ പുരോഗതിയിലൂടെ ഇന്ന് നിരവധി രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎച്ചിന്റെ നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലേറെ കാൻസർ അതിജീവിതർ പങ്കെടുത്തു.
ചടങ്ങിൽ ബിഎംഎച്ച് സിഇഒ ഡോ. അനന്ത് മോഹൻ പൈ, ഡോ. നിതിൻ രാജ്, ഡോ. ഷിൻറോ ഫ്രാൻസിസ്, ഡോ. ജോൺ ആലപ്പാട്ട്, ഡോ. ധന്യ, ഡോ. ഷെൽവിൻ കുമാർ, ഡോ. അരുൺ മാത്യു, ഡോ. അജേഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.