Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിന്റെ ആരോഗ്യ മേഖലയെക്കുറിച്ച് പഠിക്കുന്നതിനായി തമിഴ്നാട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്ത്

07 Jul 2026 20:06 IST

Jithu Vijay

Share News :

തിരുവനന്തപുരം : തമിഴ്നാട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഡാരസ് അഹമ്മദ് ഐ.എ.എസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കേരളത്തിന്റെ ആരോഗ്യ മേഖലയെക്കുറിച്ച് പഠിക്കുന്നതിനായി തിരുവനന്തപുരത്തെത്തി. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ സംഘം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ്, കാൻസർ സെന്റർ തുടങ്ങിയ വിവിധ ആരോഗ്യസ്ഥാപനങ്ങൾ സന്ദർശിച്ചു, ആരോഗ്യപ്രവർത്തകരുമായി സംവദിച്ചു. 


 ഉദ്യോഗസ്ഥസംഘത്തിൽ തമിഴ്നാട് ആരോഗ്യ മിഷൻ ഡയറക്ടർ ഡോ. അനീഷ് ശേഖർ ഐ.എ.എസ്, പ്രോജക്ട് ഡയറക്ടർ ഡോ.ഉമാ എസ്. ഐ.എ.എസ്, ഡോ.ജയശ്രീ ജെ, ഡോ.പ്രസന്ന ശ്രീനിവാസ റാവു, ഡോ. ലിയോ ഡേവിഡ് എന്നിവരും ഉണ്ടായിരുന്നു. ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഓഫീസിലെത്തിയ ഉദ്യോഗസ്ഥസംഘത്തെ ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.അനു.എസ് നായർ ഐ.എ.എസ് സ്വീകരിച്ചു. കേരളത്തിന്റെ വിവിധ ആരോഗ്യ പദ്ധതികളെക്കുറിച്ചും  പ്രവർത്തനങ്ങളെകുറിച്ചും നോഡൽ ഓഫീസർമാർ വിശദീകരിച്ചു.

Follow us on :

More in Related News