Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2026 20:13 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി വെള്ളാശേരി 306 -ാം നമ്പർ നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ 96 മത് വാർഷിക പൊതുയോഗം കരയോഗ മന്ദിരത്തിൽ പ്രസിഡണ്ട് വി എൻ ദിനേഷ് കുമാറിന്റെ അധ്യക്ഷതയിൽ എൻഎസ്എസ് വൈക്കം താലൂക്ക് യൂണിയൻ ചെയർമാൻ പിജിഎം നായർ കാരിക്കോട് ഉദ്ഘാടനം നിർവഹിച്ചു.. മൺമറഞ്ഞുപോയ മുൻ കരയോഗം വൈസ് പ്രസിഡണ്ട് ശശിധരമേനോന്റെ ഫോട്ടോ അനാച്ഛാധനവും താലൂക്ക് യൂണിയൻ പ്രസിഡണ്ട് നിർവഹിച്ചു..... യോഗത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ നായർ, സ്വാഗതവും,സുനിതാ രാജശേഖരൻ കൃതജ്ഞതയും പറഞ്ഞു.. യൂണിയൻ വനിത സമാജം പ്രസിഡണ്ട് ജയലക്ഷ്മി,കമ്മറ്റിയംഗം ശ്രീനി കൊയ്ത്താനം, എൻഎസ്എസ് അഡീഷണൽ ഇൻസ്പെക്ടർ മുരുകേശൻ,വനിതാ സമാജം സെക്രട്ടറി ശ്രീകല ദിലീപ്, സി എൻ ഓമന എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഷിക റിപ്പോർട്ടും,കണക്കും, 2026 /27 ലേക്ക് ഉള്ള വാർഷിക ബഡ്ജറ്റും വായിച്ച് അവതരിപ്പിക്കുകയും വിശദമായ ചർച്ചകൾക്ക് ശേഷം വാർഷിക റിപ്പോർട്ടും കണക്കും പാസാക്കി.ചടങ്ങിൽ വാർഷിക പെൻഷൻ വിതരണവും, തനതുവർഷം എസ്എസ്എൽസി /പ്ലസ് ടു വിനു ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കുകയും, മുഴുവൻ കുട്ടികൾക്ക് പഠന പ്രോത്സാഹന സമ്മാനവും നൽകി....
Follow us on :
Tags:
Please select your location.