Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2026 20:19 IST
Share News :
പരപ്പനങ്ങാടി : തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം താലൂക്ക് തല സമാപനം ഐ വി ദാസ് അനുസ്‌മരണം 2026 ജൂലൈ 7, ചൊവ്വാഴ്ച നവജീവൻ വായനശാലയിൽ വെച്ച് നടന്നു.
സാഹിത്യകാരനും ഗ്രന്ഥശാല പ്രവർത്തനുമായ റഷീദ് പരപ്പനങ്ങാടി ഐ. വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. തൻ്റെ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ട് ഐ വി ദാസ് എന്ന വ്യക്തിയുമായുള്ള അനുഭവം പങ്കു വച്ചു.
താലൂക്ക് പ്രസിഡൻ്റ് അബ്ദുൽ റഷീദ് ടി കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിനോദ് തള്ളശ്ശേരി പ്രസിഡൻ്റ് , നവജീവൻ വായനശാല, രാജീവൻ കെ കെ താലൂക്ക് കമ്മിറ്റി അംഗം, അശോകൻ എം കെ പഞ്ചായത്ത് സമിതി കൺവീനർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു . നവജീവൻ വായനശാല സെക്രട്ടറി മനീഷ് കെ പി നന്ദി അർപ്പിച്ചു സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.