Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2026 09:18 IST
Share News :
കോഴിക്കോട്: ഈ മാസം 27ന് വരക്കലിൽ നടക്കുന്ന ഇസ്സ കോഡ് ജില്ലാ റാലിയായ ‘ആശയ സഞ്ചാര’ത്തിന്റെ മുന്നോടിയായി എസ്‌എസ്‌എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെന്റിനറി വോയേജ് സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി (ശനി, ഞായർ) ജില്ലയിലെ 10 ഡിവിഷൻ കേന്ദ്രങ്ങളിൽ സെന്റിനറി വോയേജിന് സ്വീകരണം, ഇസ്സ കോഡ് സംഗമം, റാലി എന്നിവ നടക്കും.
രാവിലെ 8.30ന് മടവൂർ സി.എം. മഖാം സിയാറത്തോടെയാണ് സെന്റിനറി വോയേജിന് തുടക്കമാകുന്നത്. തുടർന്ന് സി.എം. സെന്ററിൽ നരിക്കുനി ഡിവിഷൻ ഇസ്സ കോഡ് സംഗമം നടക്കും. രാവിലെ 10.30ന് പൂനൂർ ഡിവിഷൻ സംഗമം മർകസ് ഗാർഡൻ ഓഡിറ്റോറിയത്തിലും ഉച്ചയ്ക്ക് 1.30ന് താമരശ്ശേരി ഡിവിഷൻ സംഗമം സുന്നി സെന്ററിലും നടക്കും. വൈകിട്ട് 3.30ന് ഓമശ്ശേരി ഡിവിഷൻ സംഗമം സുനനുൽ ഹുദ മദ്‌റസയിലും നടക്കും.
വൈകിട്ട് 5.30ന് നോർത്ത് കാരശ്ശേരി മദ്‌റസാ ഓഡിറ്റോറിയത്തിൽ ഇസ്സ കോഡ് സംഗമം നടക്കും. തുടർന്ന് മുക്കം ടൗണിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ ഇന്നത്തെ വോയേജിന് സമാപനമാകും.
ഞായറാഴ്ച രാവിലെ 8.30ന് കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാർ മഖാം സിയാറത്തോടെയാണ് സെന്റിനറി വോയേജ് പുനരാരംഭിക്കുന്നത്. തുടർന്ന് ബിലാൽ സെന്ററിൽ ഇസ്സ കോഡ് സംഗമം നടക്കും. രാവിലെ 10.30ന് മർകസ് ഐ.ടി.ഐ. ഹാളിൽ കുന്ദമംഗലം ഡിവിഷൻ സംഗമവും ഉച്ചയ്ക്ക് 1ന് പൂവാട്ടുപറമ്പ് ജീലാനി സെന്ററിൽ മാവൂർ ഡിവിഷൻ സംഗമവും നടക്കും. വൈകിട്ട് 4ന് മാത്തറ കമ്മ്യൂണിറ്റി ഹാളിലാണ് ഫറോക്ക് ഡിവിഷൻ സംഗമം.
വൈകിട്ട് 6ന് സ്റ്റേഡിയം മസ്ജിദിൽ നടക്കുന്ന കോഴിക്കോട് ഡിവിഷൻ ഇസ്സ കോഡ് സംഗമത്തോടെയാണ് സെന്റിനറി വോയേജ് സമാപിക്കുക.
ഓരോ ഡിവിഷൻ കേന്ദ്രങ്ങളിലും ഡിവിഷനിലെ മുഴുവൻ ഇസ്സ കോഡ് അംഗങ്ങളും അണിനിരക്കുന്ന റാലിയും നടക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്‌എസ്‌എഫ് ഉൾപ്പെടെയുള്ള സംഘടനകളുടെ നേതാക്കൾ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.