Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലെ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

24 Mar 2026 20:26 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലെ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ചൊവ്വാഴ്ച അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ 14 സ്ഥാനാർഥികളുടേതായി 16 പത്രികകള്‍ തള്ളി. നിലവിൽ 62 സ്ഥാനാർഥികളാണുള്ളത്; 120 നാമനിർദ്ദേശ പത്രികകളും.

 മാര്‍ച്ച് 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം. സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ എന്നിവര്‍ സൂക്ഷ്പരിശോധനയില്‍ പങ്കെടുത്തു

Follow us on :

More in Related News