Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഷീർ പുരസ്കാര സമർപ്പണവുമായി ബഷീർ ദിനാഘോഷം ജൂലൈ 5 ന് തലയോലപ്പറമ്പിൽ.

30 Jun 2026 17:30 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : മലയാള സാഹിത്യത്തിലെ വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ 32-ാമത് ബഷീർ ദിനാചാരണം ജൂലൈ 5 ന് ബഷീർ പുരസ്കാര സമർപ്പണവും ബഷീർ അനുസ്മരണവും പുസ്തകങ്ങളുടെ പ്രകാശനവുമായി ബഷീറിൻ്റെ ജന്മനാട്. 

വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ഫെഡറൽ ബാങ്ക്, ബഷീർ അമ്മമലയാളം സാഹിത്യ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ ആചാരിക്കും. കേരളത്തിലെ പ്രഥമ ബഷീർ സ്മാരകമായ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിന് മുൻവശച്ച് വെച്ച് നടത്തുന്ന ദിനാചരണ പരിപാടിയിൽ സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ അദ്ധ്യക്ഷത വഹിക്കും. കവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ കെ. ജയകുമാർ ബഷീർ പുരസ്കാര സമർപ്പണവും ബഷീർ അനുസ്മരണവും നടത്തും. ചടങ്ങിൽ വെച്ച് അബ്‌ദുൾ കരിം ചൈതന്യ, അഡ്വ. എ. ശ്രീകല വൈക്കം എന്നിവർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും നടത്തും. പുരസ്‌കാര ജേതാക്കൾക്കുള്ള പ്രശസ്‌തി പത്ര സമർപ്പണം കെ. ബിനിമോൻ എം.എൽ.എ യും ക്യാഷ് അവാർഡ് കൊച്ചി ലെക്‌ക്ഷ്വർ ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്. കെ. അബ്ദുള്ളയും നൽകും . ബഷീർ സ്മാരക സമിതി ട്രഷറർ ഡോ. യു. ഷംല പുസ്തകപരിചയം നടത്തും ബഷീർ അമ്മ മലയാളം ചെയർപേഴ്സൺ ഡോ. എസ് . ലാലി മോൾ , സമിതി വൈസ് ചെയർമാൻ മോഹൻ.ഡി. ബാബു എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി. ജി. ഷാജിമോൻ , വൈസ് ചെയർപേഴ്സൺ പ്രൊഫ. കെ.എസ്. ഇന്ദു , വൈസ് ചെയർമാൻ എം.ഡി. ബാബുരാജ്, എക്സിക്യൂട്ടിവ് ഡയറക്ടർ അഡ്വ. ടോമി കല്ലാനി , ഇഗ്‌നോ കൊച്ചി റീജിയണൽ ഡയറക്ടർ ഡോ. വി.ടി. ജലജാ കുമാരി, കവി സി.ജി. ഗിരിജൻ ആചാരി, അരവിന്ദൻ കെ. എസ്. മംഗലം, മനോജ് ഡി വൈക്കം, എം. ഗോപാലകൃഷ്ണൻ ,കെ.എം ഷാജഹാൻ, അബ്ദുൾ ആപ്പാഞ്ചിറ , ഡോ. എസ് .പ്രീതൻ, മോഹൻദാസ് ഗ്യാലക്സി , ബഷീർ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദ്, ഖദിജ തുടങ്ങിയവർ പ്രസംഗിക്കും. നോവലിസ്റ്റ് കെ.പി. രാമനുണ്ണി, വിവർത്തകൻ ജമാൽ കൊച്ചങ്ങാടി , സാംസ്കാരിക പ്രവർത്തകൻ കെ . ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് ഈ വർഷത്തെ ബഷീർ പുരസ്കാരങ്ങൾ. കാൻഫെഡ് പുരസ്കാരം ലഭിച്ച യുവ സാംസ്കാരിക പ്രവർത്തകയും എംടിവി ഫൗണ്ടേഷൻ സെക്രട്ടറിയുമായ ആര്യ കെ.കരുണാകരനെ ചടങ്ങിൽ വെച്ച് ആദാരിക്കും.

Follow us on :

More in Related News