Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2026 00:14 IST
Share News :
വൈക്കം: ടിവിപുരം പഞ്ചായത്തിൽ ശ്‌മശാനത്തിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ മോഷണം നടത്തിയ കേസിൽ മുഖ്യ പ്രതിയെ വൈക്കം പോലീസ് അറസ്‌റ്റ് ചെയയ്തു. ചേരിക്കൽ പടിഞ്ഞാറേ മുണ്ടുപറമ്പിൽ ഉണ്ണി (32)നെയാണ് അറസ്‌റ്റ് ചെയ്‌തത്. ശ്‌മശാനത്തിൽ സിലിണ്ടർ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ട് തകർത്ത് അകത്തുകടന്നാണ് മോഷണം നടത്തിയത്. മോഷ്‌ടിച്ച 19കിലൊ തൂക്കം വരുന്ന 16സിലിണ്ടറിൽ 12 സിലിണ്ടർ പലപ്പോഴായി വിവിധ തട്ടുകടയിൽ നാല് ഇരട്ടി വിലയ്ക്ക് നൽകുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഗ്യാസ് സിലിണ്ടറിന് ക്ഷാമം ഉള്ളതിനാൽ വാണിജ്യ സിലിണ്ടറുകൾ മോഷണം പോയതോടെ തട്ടുകട, ഹോട്ടൽ, കാറ്ററിങ് സ്ഥാപനം നടത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസിൻ്റെ അന്വേഷണം. ഇവരുമായി ബന്ധപ്പെട്ട അസോസിയേഷൻ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മോഷണ വിവരം ഭാരവാഹികളെക്കൊണ്ടു പോലീസ് അറിയിപ്പ് നടത്തിയിരുന്നു. മാധ്യമ വാർത്തകളും ഇതിനൊപ്പം വന്നതോടെ സിലിണ്ടർ വാങ്ങിയ ആൾ തന്നെ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മുഖ്യ പ്രതിയെ കസ്‌റ്റഡിയിൽ എടുക്കുന്നത്.ചൊവാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Follow us on :
Tags:
More in Related News
Please select your location.