Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു ; യുവതിയും കുഞ്ഞും മരിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

30 Jun 2026 20:14 IST

Jithu Vijay

Share News :

തൃശൂർ: ലോഡ്‌ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്കാണ് ജ്യോതി തൃശൂർ നഗരത്തിലെ ലോഡ്‌ജിൽ മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനില്‍ നല്‍കിയിരിക്കുന്നത്. ലോഡ്ജിലെ 108ാം നമ്പര്‍ മുറിയിലാണ് യുവതി താമസിച്ചിരുന്നത്.


ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തി രണ്ട് ദിവസമായി യുവതിയെ വിളിക്കുന്നുവെന്നും ഫോണെടുക്കുന്നില്ലെന്നും അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് പോലീസ് അകത്ത് കയറി നോക്കിയപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്.


രക്തത്തിൽ കുളിച്ച നിലയിലാണ് യുവതിയുടെയും കുഞ്ഞിന്‍റെ മൃതദേഹങ്ങള്‍ കണ്ടത്. പ്രസവത്തെ തുടര്‍ന്നുള്ള മരണമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യവും പോലീസിന്‍റെ അന്വേഷണ പരിധിയിലുണ്ട്. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.








Follow us on :

More in Related News