Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്എസ്പിയു കൺവെൻഷൻ സംഘടിപ്പിച്ചു

30 Jun 2026 18:45 IST

MUKUNDAN

Share News :

ഗുരുവായൂർ:പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക,ഡിആർ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ എസ് എസ്പിയു ടൗൺ യൂണിറ്റ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.ചാവക്കാട് ബ്ലോക്ക് സെക്രട്ടറി കെ.വി.രാമകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡന്റ് വി.എസ്.രേവതി ടീച്ചർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് രക്ഷാധികാരി പി.ഐ.സൈമൺ മാസ്റ്റർ നവാഗതരെ സ്വീകരിച്ചുകൊണ്ട് സംസാരിച്ചു.പെൻഷണറുടെ കുടുംബങ്ങളിലെ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് രക്ഷാധികാരി എം.കെ.ദേവകി പുരസ്കാരങ്ങളും ക്യാഷ് അവാർഡും നൽകി ആദരിച്ചു.സെകട്ടറി പി.ശിവദാസ്,എം.രവീന്ദ്രൻ,എ.ആർ.മാലിനി,

ജോർജ് പോൾ നീലങ്കാവിൽ,പി.ആർ.സുബ്രഹ്മണ്യൻ,പി.കെ.വിജയലക്ഷ്മി ടീച്ചർ,എം.പി.മാധവൻ നായർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News