Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2026 23:53 IST
Share News :
വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരസ്യമായി അസഭ്യം വിളിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്ക് 2 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.തലയോലപ്പറമ്പ് വടകര തായങ്കേരിൽ ജിത്തു (23)നെയാണ് കോട്ടയം ഫാസ്റ്റ് ട്രക്ക് കോടതി ചൊവ്വാഴ്ച ശിക്ഷിച്ചത്. 2024 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തുടർന്ന് ഒളിവിൽ പോയ പ്രതിയ തലയോലപ്പറമ്പ് പോലീസ് പിടികൂടുകയും റിമാൻ്റ് ചെയ്യുകയുമായിരുന്നു. തലയോലപ്പറമ്പ് ,മുളന്തുരുത്തി, കൊച്ചി തുടങ്ങി സ്റ്റേഷനുകളിൽ ആറോളം കേസ്സുകളിൽ ഇയാൾ പ്രതിയാണ്. ശിക്ഷാവിധിക്ക് ശേഷം പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.
Follow us on :
More in Related News
Please select your location.