Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മകളുടെ മരണത്തിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി

12 Jun 2024 09:50 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:മകളുടെ മരണത്തിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി.ഉപ്പുങ്ങല്‍ പുതുപറമ്പില്‍ ബാഹുലേയന്‍ എന്ന ബാബു(42)രാജാണ് തൂങ്ങി മരിച്ചത്.കഴിഞ്ഞ ദിവസം

ബാഹുലേയൻ്റെ മകൾ കാർത്തിക ആത്മഹത്യ ചെയ്തിരുന്നു.കടിക്കാട് സർക്കാർ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു കാർത്തിക.ബാഹുലേയനെ വീടിനോട് ചേര്‍ന്നുള്ള പഴയ ഷെഡ്ഢില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പപ്പട നിര്‍മ്മാണ തൊഴിലാളിയാണ്.പുലര്‍ച്ചെ സഹോദരിയാണ് മരിച്ച നിലയില്‍ കണ്ടത്.ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം 11 മണിയോടുകൂടി സദ്ഭാവന ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റി.ഭാര്യ:പ്രീത.മറ്റു മക്കൾ:ശിവേന്തു,ആവണി.

Follow us on :

More in Related News