Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2026 17:46 IST
Share News :
ചാവക്കാട്:പുന്നയൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി.എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പിൽ സാന്ദ്ര സന്തോഷി(29)നെയാണ് ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം പുറത്തറിയുന്നത്.ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടക്കുന്ന കോൺഫ്രൻസിൽ സാന്ദ്രയെ കാണാതായപ്പോർ ഫോണിൽ വിളിച്ച് നോക്കിയെങ്കിലും ലഭിച്ചില്ല.മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.ഇതോടെ സമീപത്തെ അംഗൻവാടി അധ്യാപികയെ ബന്ധപ്പെട്ടു.അധ്യാപിക വന്ന് നോക്കിയപ്പോഴാണ് സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ റൂമിൽ സാന്ദ്രയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.