Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2025 02:06 IST
Share News :
ദോഹ : ഇന്ത്യയുടെ വനിതാ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെത്തുടർന്ന് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഐസിസി ഏകദിന വനിതാ ലോകകപ്പ് ഉയർത്തിയതോടെ ഇന്ത്യൻ കായിക ചരിത്രത്തിൽ പുതിയൊരു സ്വർണ്ണപേജ് എഴുതപ്പെട്ടു. ഇന്ത്യൻ ടീം ലോകകിരീടം സ്വന്തമാക്കിയതോടെ അത് വെറും കായിക വിജയം മാത്രമല്ല, സ്ത്രീശക്തിയുടെ പ്രതീകമായും മാറി.
ചടങ്ങിൽ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ, ജാഫർ കമ്പാല, ഇർഫാൻ പകര, ഒഐസിസി ഇൻകാസ് നേതാക്കളയേ സമീർ ഏറാമല, ജീസ് ജോസഫ്, ശ്രീജിത്ത് നായർ, സലീം ഇടശ്ശേരി, ജോർജ്ജ് അഗസ്റ്റിൻ, ജൂട്ടാസ് പോൾ, ജംനാസ്, പ്രശോബ്, മാഷിക് മറ്റു ജില്ല നേതാക്കൾ എന്നിവർ പങ്കെടുത്തു.
വനിതാ ക്രിക്കറ്റ് ടീമിന്റെ ഉജ്ജ്വല വിജയം ഇന്ത്യൻ കായികരംഗത്തിനും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്കും അഭിമാന നിമിഷമായെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.