Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 16:02 IST
Share News :
ദോഹ: ഖത്തർ ചാലിയം അസോസിയേഷന്റെ 2024- 2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. സയിത്തൂൺ റെസ്റ്റോറൻ്റിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സജാസ് കോലാന്തറ (പ്രസിഡൻ്റ്), മുസ്ഫർ ഖാൻ (ജനറൽ സെക്രട്ടറി), അഫ്സൽ ബഡേരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
റഫീഖ് കൊരങ്ങോത്ത്, ഷാഹജഹാൻ, സുനിൽ മത്തൂർ, ഫഹീം എന്നിവർ വൈസ് പ്രസിഡണ്ടുമാരും സകരിയ, നിയാസ് വലിയകത്ത്, അനിൽ മത്തൂർ, ഉബൈദ് കെ.വി, റിഫാഷ്, ജാബിർ എന്നിവർ സെക്രട്ടറിമാരുമാണ്.
ഉപദേശകസമിതി ചെയർമാനായി സമീൽ അബ്ദുൽ വാഹിദ്നെയും ഉപദേശകസമിതി കൺവീനറായി ഹനീഫ ചാമയിലിനേയും ഉപദേശകസമിതി അംഗങ്ങളായി ഷിഹാബ് യൂസഫ്, റിയാസ് എൻ.ബി.കെ, മുനീർ തങ്ങൾ എന്നിവരെയും മുഖ്യ രക്ഷാധികാരിയായി അബ്ദുറഹ്മാൻ എം.വി, ഷിഹാബ് എ.വി, സജിത് പി.കെ, ഖാലിദ് കെ.ടി എന്നിവരെയും തെരഞ്ഞെടുത്തു.
രക്ഷാധികാരി അബുറഹിമാൻ എം.വി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹനീഫ ചാമായിൽ അധ്യക്ഷത വഹിച്ചു. സമീൽ അബ്ദുൽ വാഹിദ്, സജാസ് സ്വാഗതം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.