23 Jun 2024 12:24 IST
Share News :
പാലക്കാട്: ഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയെ (26) ആണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഇപ്പോള്‍ കാണാനില്ല.
മദ്യപാനിയായ ഭര്‍ത്താവ് സജിതയുമായി വഴക്കിടുന്നത് പതിവാണെന്നും,സമാനമായ രീതിയില്‍ കഴിഞ്ഞദിവസവും പ്രശ്നമുണ്ടായെന്നും നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. സംഭവം നടന്ന വീട്ടില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തുകയാണ്.
Follow us on :
Tags:
More in Related News
Please select your location.