Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2024 12:06 IST
Share News :
ന്യൂഡൽഹി : അനുവദനീയമായ എണ്ണത്തിലേറെ സിം കാർഡുകൾ ഉപയോഗിച്ചാൽ ഇനി പിഴയടക്കണം.
എത്രയാണന്നല്ലേ
50,000– 2 ലക്ഷം രൂപ വരെ. പുതിയ ടെലികോം നിയമത്തിലെ ഇതടക്കമുള്ള വ്യവസ്ഥകൾ 26നു പ്രാബല്യത്തിലാകുമെന്നു കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ഒരാൾക്ക് സ്വന്തം പേരിൽ 9 സിം വരെ എടുക്കാം. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 6ഉം.
ഇതിൽ കൂടുതലായാൽ ആദ്യ ചട്ടലംഘനത്തിനാണ് 50,000 രൂപ പിഴ നൽകണം. വീണ്ടും ആവർത്തിച്ചാൽ അത് 2 ലക്ഷം രൂപയാക്കും. ഓരോ ആവർത്തനത്തിനും രണ്ട് ലക്ഷം രൂപ വീതം പിഴ നൽകണം.
നമ്മുടെ പേരിൽ നാമറിയാതെ ചതിയിൽ പെടുത്തി സിം എടുത്താലോ.. അതിനും നിയമമുണ്ട്.
ചതിയിൽപെടുത്തി മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം എടുത്താൽ 3 വർഷം തടവോ 50 ലക്ഷം രൂപ പിഴയോ,രണ്ടുംകൂടിയോ ലഭിക്കാം. ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങൾ അയച്ചാലും പിഴയുണ്ട്.
ഇത് ടെലികോം കമ്പനികൾക്കാണ്. 2 ലക്ഷം രൂപ വരെ പിഴ മുതൽ സേവന വിലക്ക് വരെ നേരിടേണ്ടി വരാം.
സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥല ഉടമ വിസമ്മതിച്ചാലും കമ്പനികൾക്കു സർക്കാർ വഴി അനുമതി ലഭിക്കും.
യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിനു വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളുണ്ടായാൽ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കും. ആവശ്യമെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കും.
Follow us on :
Tags:
More in Related News
Please select your location.