Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 22:11 IST
Share News :
സ്ക്കൂൾ വിദ്യാർത്ഥിനിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 3 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷയും.
14 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമം നടത്തിയകേസിലെ പ്രതി പുലാക്കോട് കുട്ടാടൻ ദേശം ഏഴരക്കുന്നത്ത് 'വീട് രാജേഷ് @ ഡിങ്കൻ (45) പുലാക്കോട് എന്നയാളെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി മിനി.ആർ ശിക്ഷച്ചത്. പിഴ തുക അടക്കാത്ത പക്ഷം രണ്ട് മാസം അധിക കഠിന തടവ് അനുഭവിക്കണം.
2023 ഫെബ്രുവരി മാസത്തിൽ സ്കൂളിൽ നിന്നും തിരികെ വരികയായിരുന്ന അതിജീവതയെ കൂടെ ചെല്ലാൻ നിർബന്ധിച്ച് പ്രലോഭിപ്പിച്ച് കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം. .പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിച്ച് 25 രേഖകൾ കേസിന്റെ തെളിവിലേക്ക് കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. എ. സീനത്ത് ഹാജരായി. ചേലക്കര പോലീസ് സബ് ഇൻസെക്ടർ ആയിരുന്ന അരുൺ കുമാർ.K രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി.ഐ. ഇ. ബാലകൃഷ്ണൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു ചേലക്കര പോലീസ് സ്റ്റേഷൻ CPO വിഷണു , പോക്സോ കോടതി ലെയ്സൺ ഓഫീസർ CPO ഗീത എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴ തുക ഇരയക്ക് നൽകാനും ഇരക്ക് നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയോട് ശുപാർശയും വിധിയിൽ പ്രസ്താവിച്ചിട്ടുണ്ട്
Follow us on :
Tags:
More in Related News
Please select your location.