Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള മുഖ സന്ധ്യ വേലയ്ക്ക് തുടക്കം.

25 Oct 2026 21:22 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യ വേല ആരംഭിച്ചു. വിശേഷാൽ പൂജകൾക്ക് ശേഷം വൈക്കത്തപ്പന്റെ തങ്ക തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. വിവിധ വാദ്യമേളങ്ങളോടെ മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. സന്ധ്യവേല ദർശിച്ച് അനുഗ്രഹം വാങ്ങുവാൻ നൂറ് കണക്കിന് ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു. നാലു ദിവസം തുടർച്ചയായി നടക്കുന്ന മുഖ സന്ധ്യ വേല ഒക്ടോബർ 28 ന് സമാപിക്കും. പഴയ കാലത്ത് ഏറ്റുമാനൂർ തെക്കുംകൂർ , അമ്പലപ്പുഴ, തിരുവല്ല എന്നി നാട്ടുരാജാക്കൻമാർ നടത്തിയിരുന്ന മുഖസന്ധ്യവേല നിലവിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് നടത്തി വരുന്നത്. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീ ബലി, പ്രാതൽ, മണ്ഡപത്തിൽ വാരമിരിക്കൽ , വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ ചടങ്ങുകൾ .

അഷ്ടമിക്ക് മുന്നോടിയായി ദേവസ്വം ഭാരവാഹികളും ഭക്തരും വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷ പൂർവം നടത്തുന്ന ചടങ്ങാണ് മുഖ സന്ധ്യ വേല. സമൂഹ സന്ധ്യ വേല നവം.15 ന് ആരംഭിക്കും. നവം.20 നാണ് കൊടിയേറ്റ്. ഡിസം.1 ന് ചരിത്ര പ്രസിദ്ധ വൈക്കത്തഷ്ടമി. ഡിസം.2 ന് ആറാട്ട് . ഡിസം 3 ന് മുക്കുടി നിവേദ്യം.


Follow us on :

More in Related News