Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2026 03:15 IST
Share News :
ദോഹ: പ്രശസ്‌ത നടൻ ജോജു ജോർജിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഏഷ്യൻ മെഡിക്കൽ സെന്റർ ഖത്തറിന്റെയും റേഡിയോ മലയാളം 98.6 എഫ്എം-ന്റെയും സഹകരണത്തോടെ ബ്രസ്റ്റ് ക്യാൻസർ അവെർനെസ്സ് & ഡെർമറ്റോളജി അവെർനെസ്സ് പ്രോഗ്രാം ഏഷ്യൻ മെഡിക്കൽ സെന്റർ, അൽ വക്രയിൽ വിജയകരമായി സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണ ക്ലാസിന് ഡോ. ശൈലജ പി. (സ്പെഷ്യലിസ്ററ് – ഒബ്സ്റ്റെട്രിക്‌സ് & ഗൈനെക്കോളജി ) യും ചർമ്മരോഗ ബോധവൽക്കരണ ക്ലാസിന് ഡോ. അൽഫോൻസ് മാത്യു (സ്പെഷ്യലിസ്ററ് – ഡെർമറ്റോളജി & കോസ്‌മെറ്റോളജി ) യും നേതൃത്വം നൽകി. ഇരുവരും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട വിലപ്പെട്ട അറിവുകളും നിർദേശങ്ങളും പങ്കുവെച്ചു.
പരിപാടിയിൽ ഏകദേശം നൂറോളം പേർ പങ്കെടുത്തു. ഇതോടൊപ്പം സൗജന്യ ഡെന്റൽ ചെക്കപ്പും സൗജന്യ നേത്രപരിശോധനയും രക്ത പരിശോധനയും സംഘടിപ്പിച്ചു.
ഐ എസ് സി പ്രസിഡന്റ് ഇ.പി.അബ്ദുൽ റഹ്മാൻ, പ്രവാസി സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ജോജു ജോർജ് ലവേഴ്‌സ് ക്ലബ്ബ് ഖത്തർ കോർ കമ്മിറ്റി അംഗങ്ങളായ സൂരജ് ലോഹി, സുബൽ, നയന, സുബിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനും ആരോഗ്യബോധവൽക്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച ഈ പരിപാടി ശ്രദ്ധേയമായി.
Follow us on :
Tags:
More in Related News
Please select your location.