Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2026 19:10 IST
Share News :
ബെംഗളൂരു ബസിൽ 36 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് പൊൻകുന്നത്ത് 5 പേർ അറസ്റ്റിൽ
പൊൻകുന്നം:അന്തസ്സംസ്ഥാന സ്വകാര്യ ബസിൽ
കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച 36 കിലോഗ്രാം കഞ്ചാവുമായി 5 പേർ പിടിയിൽ.
എരുമേലികനകപ്പലംസ്വദേശികളായ
വാഴക്കാലയിൽനന്ദുറിനോഷ്(27),
സഹോദരൻഅനന്ദുറിനോഷ്(28),
വട്ടവേലിൽവി.എ.ശരത്കുമാർ(25) മുക്കൂട്ടുതറ മുട്ടപ്പള്ളി സ്വദേശി
പാറയ്ക്കൽഷാരുഖ്ഖാൻ(26),
എലിവാലിക്കര പുളിക്കച്ചിറ
ആദർശ്.പി.റെജി(27)എന്നിവരാണ്
പിടിയിലായത്.
ഞായറാഴ്ചരാവിലെഏഴരയോടെ
പൊൻകുന്നംമിനിസിവിൽസ്റ്റേഷന്
മുൻപിൽവെച്ച് ബസ്തടഞ്ഞ്
ഇവരെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽഎത്തിച്ച്അവിടെനിന്നുംഎരുമേലിയിലേക്ക്മാറ്റുവാൻ
ആയിരുന്നുഇവരുടെനീക്കം.മൂന്ന്‌ട്രോളിബാഗിൽ18പൊതികളാക്കിയാണ്
കൊണ്ട്വന്നത്.ബസിൽ
കഞ്ചാവുമായി എത്തുന്ന യുവാക്കളെ കാഞ്ഞിരപ്പള്ളിയിൽ കാത്ത് നിന്ന
അനന്ദുറിനോഷിനെ ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഇയാളാണ് കഞ്ചാവ് വാങ്ങാനുള്ള പണം ഉൾപ്പെടെ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. ഒഡീഷയിൽനിന്ന്സാധനംവാങ്ങി
ബാംഗ്ലൂരിൽഎത്തിച്ച്അവിടെ
നിന്ന്ബസ്മാർഗംകേരളത്തിലേക്ക്കൊണ്ടുവരികയായിരുന്നു.വിദ്യാർത്ഥികളടക്കമുള്ളവരെയും,വരാൻപോകുന്ന
ശബരിമലസീസൺഅടക്കംമുന്നിൽ
കണ്ടുമാണ്ഇവർവൻതോതിൽഗഞ്ചാവ്കൊണ്ടുവന്നത്എന്നാണ്സൂചന.
ജില്ലാ പൊലീസ്സാബുമാത്യുവിന്ലഭിച്ച
രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിൽഇവരെനിരീക്ഷിച്ചുവരുകയായിരുന്നു.
കാഞ്ഞിരപ്പള്ളിഡിവൈഎസ്പി
റിജോ.പി.മാത്യുവിന്റെ നിർദ്ദേശപ്രകാരം
ഡാൻസാഫ്ടീമും പൊൻകുന്നം പൊലീസ്
സർക്കിൾ ഇൻസ്‌പെക്ടർ പി ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Follow us on :
More in Related News
Please select your location.