Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2026 14:06 IST
Share News :
മലപ്പുറം : കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പോലീസിന് സന്ദേശം. സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ടൗണ്‍ പോലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും കൂടുതല്‍ പോലീസിനെ വിന്യസിക്കണം എന്നുമായിരുന്നു സന്ദേശം. കണ്‍ട്രോള്‍ റൂമിലേക്കാണ് യുവാവ് സന്ദേശം അയച്ചത്. തെറ്റിദ്ധരിപ്പിക്കാൻ അയച്ച വ്യാജ സന്ദേശമാണെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിലുള്ള യുവാവിന് നോട്ടീസ് നല്‍കി വിട്ടയക്കും.
Follow us on :
Tags:
More in Related News
Please select your location.