Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2026 12:36 IST
Share News :
കോട്ടയം: പാലാ നഗരസഭ വീണ്ടും എൽഡിഎഫിന് ലഭിച്ചു. മായാ രാഹുൽ പാലാ നഗരസഭയുടെ പുതിയ ചെയർപ്പേഴ്സണായി. ബുധനാഴ്ച രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. മായാ രാഹുലിന് 16 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി റിയാ ചീരാംകുഴിക്ക് 10 വോട്ടുകൾ ലഭിച്ചു. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായ മാറ്റത്തിന് വഴിയൊരുക്കുന്നതാണ് മായാ രാഹുലിന്റെ വിജയം. പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിൻ്റെ വരണാധികാരി. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മായാ രാഹുൽ നഗരസഭാ കൗൺസിലർമാരോടും തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കുമായി എല്ലാവരെയും ഒപ്പം നിർത്തി പ്രവർത്തിക്കുമെന്ന് അവർ വ്യക്തമാക്കി.
Follow us on :
More in Related News
Please select your location.