Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ഒരുമ കല്പകംചേരി " ഖത്തർ ചാപ്റ്റർ ടീമിന് ഖിത്വാ യുടെ ആഭിമുഖ്യത്തിൽ ഖത്തർ ബോർഡറിൽ സ്വീകരണവും അനുമോദന യോഗവും നടത്തി.

23 Jul 2025 00:58 IST

ISMAYIL THENINGAL

Share News :

 ദോഹ: സൗദിയിലെ ജിദ്ദയിൽ നടന്ന ഇന്റർനാഷണൽ വടം വലി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ "ഒരുമ കല്പകംചേരി " ഖത്തർ ചാപ്റ്റർ ടീമിന് ഖിത്വാ 

 യുടെ ആഭിമുഖ്യത്തിൽ ഖത്തർ ബോർഡറിൽ വമ്പിച്ച സ്വീകരണവും തുടർന്ന് ഐ. സി. സി ഹാളിൽ അനുമോദന യോഗവും നടത്തി. 


ഖിത്വാ വൈസ് പ്രസിഡന്റ് നൗഷാദ് അലിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി അനീഷ്‌ പാലത്ത് സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ് സിതെന്തു പാൽ, ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് ശന്തനു ദേശ് പാണ്ടെ, ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റി മെമ്പർ ദീപക് ചുക്കാല, ഇന്ത്യൻ കൾച്ചറൽ സെന്റർ മാനേജിങ് കമ്മിറ്റി മെമ്പർ രാകേഷ് വാഗ്,ഖിത്വാ യുടെ അഡ്വൈസറി ബോർഡ്‌ മെമ്പർ കുറിയാക്കോസ്, റഫറി പാനൽ മെമ്പർ ജോജു എന്നിവർ ആശംസകളർപ്പിച്ചു. ഖിത്വാ ട്രഷറര്‍ സുരാജ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു..


വടംവലി പ്രേമികളാൽ സമ്പന്നമായ യോഗത്തിന്റെ കോർഡിനേറ്റേർ ആയ സാലി, അനുജ - ഖിത്വാ വൈസ് പ്രസിഡന്റ്, മേഘ - ഖിത്വാ ജോയിന്റ് സെക്രട്ടറി , Qitwa മാനേജിങ് കമ്മിറ്റി മെമ്പർമാരായ എൽദോ, ജയ, ദോഹ വാരിയർസ് ടീം മെമ്പർ സുബിനീഷ് എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.


Follow us on :

More in Related News