Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമാന്‍ഡോകളുടെ ശക്തിയും ധൈര്യവും പ്രകടമാകുന്ന ഓപ്പറേഷന്‍സ് മോക്ക് ഡ്രില്‍ ശ്രദ്ധേയമായി.

04 Aug 2026 19:17 IST

Jithu Vijay

Share News :

മലപ്പുറം : ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 10 മത് ബാച്ച് കമാന്‍ഡോ വിംഗിലെ 152 റിക്രൂട്ട് സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. വര്‍ണ്ണാഭമായ പാസിംഗ് ഔട്ട് പരേഡിന് ശേഷം കമാന്‍ഡോകളുടെ ശക്തിയും ധൈര്യവും പ്രകടമാകുന്ന ഓപ്പറേഷന്‍സ് മോക്ക് ഡ്രില്‍ ഏറെ ശ്രദ്ധേയമായി.


ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 10 മത് ബാച്ചിലെ കമാന്‍ഡോകള്‍ നടത്തിയ മോക്ക് ഡ്രില്‍ പരേഡ് വീക്ഷിക്കാനെത്തിയവര്‍ ശ്വാസമടക്കി പിടിച്ചാണ് കണ്ടത്. ആശുപത്രിയില്‍ രോഗി ചമഞ്ഞെത്തിയ തീവ്രവാദികളെ കീഴ്‌പ്പെടുത്തുന്നതും ബസ്സില്‍ യാത്രക്കാരെന്ന വ്യാജേനെ കയറി ബസ് തട്ടിയെടുത്ത തീവ്രവാദികളെ കീഴ്‌പ്പെടുത്തുന്നതും ജനങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് കണ്ടത്. വനത്തില്‍ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളെ നേരിടുന്നതിന് വിവിധ വിഭാഗം കമാന്‍ഡോസിന്റെ സംയുക്ത ഓപ്പറേഷനും ഏറെ ശ്രദ്ധേയമായി.


കമാന്‍ഡോകള്‍ ഉപയോഗിക്കുന്ന വിവിധ തരം ആയുധങ്ങളും പരിചയപ്പെടുത്തി. കമാന്‍ഡോകളുടെ കായിക ശക്തി വിളിച്ചറിയിക്കുന്ന വിവിധ പ്രകടനങ്ങളും നടന്നു. വി.ഐ.പി സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട കമാന്‍ഡോകള്‍ വി.ഐ.പി ക്കു നേരെ അതിക്രമം ഉണ്ടാകുമ്പോള്‍ ചെയ്യുന്ന ചടുലമായ നീക്കങ്ങളും അക്രമികളെ കീഴ്‌പ്പെടുത്തി വി.ഐ.പിയെ സുരക്ഷിത സ്ഥാനത്തേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റുന്നതും ജനങ്ങള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ആയുധധാരികളായ അക്രമികളെ നിരായുധരായ സേനാംഗങ്ങള്‍ നിമിഷ നേരം കൊണ്ട് കീഴ്‌പെടുത്തുന്ന രീതിയും ജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ സാധിച്ചു. 


റെഗുലര്‍ വിംഗ് (സ്‌കോര്‍പിയോണ്) കമാന്റോസിന്റെ പരിശീലന കാലയളവ് 18 മാസമാണ്. ആദ്യ 9 മാസം അടിസ്ഥാന പരിശീലനവും തുടര്‍ന്നുള്ള 9 മാസം ബി എസ് എഫ് മണിപ്പൂര്‍, ഗ്രേഹൗണ്ട്സ് എന്നിവിടങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്. ആയുധ പരിശീലനത്തിന്റെ ഭാഗമായി കേരള പോലീസില്‍ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങളായ എം പി 5, ഗാഥക്ക്, എകെ 47, എസ്എല്‍ ആര്‍, ഗ്ലോക്ക് പിസ്റ്റള്‍, ഇന്‍സാസ്, എല്‍ എം ജി എന്നീ വിവിധ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ദ്ധ്യവും ഫയറിംഗ് പരിശീലനവും ലഭിച്ചവരാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്

Follow us on :

More in Related News