Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 07:46 IST
Share News :
വെനസ്വേല ഭൂകമ്പത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഫുട്ബോൾ താരം ലൂക്കാസ് ട്രെജോ
കാരക്കാസ്: വെനസ്വേലയെ നടുക്കിയ ശക്തമായ ഭൂകമ്പത്തിൽ അർജന്റീനൻ ഫുട്ബോൾ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. വെനസ്വേലൻ ക്ലബ്ബായ മാരിറ്റിമോ ലാ ഗ്വൈറയുടെ പ്രതിരോധ താരമായ ട്രെജോ മത്സരത്തിനായുള്ള പരിശീലനത്തിൽ കാരക്കാസിലായിരുന്നതിനാൽ ദുരന്തസമയത്ത് കുടുംബത്തോടൊപ്പമുണ്ടായിരുന്നില്ല.
ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ ട്രെജോ, ഐൻഹോവ ട്രെജോ എന്നിവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ഭൂകമ്പത്തിൽ തകർന്നുവീണതിനെ തുടർന്ന് കാണാതായിരുന്നു. പിന്നീട് രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്.
സംഭവത്തിന് പിന്നാലെ കുടുംബത്തെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ലൂക്കാസ് ട്രെജോ സമൂഹമാധ്യമങ്ങളിലൂടെ വികാരനിർഭരമായ അഭ്യർഥന നടത്തിയിരുന്നു. തുടർന്ന് ക്ലബ് ഔദ്യോഗിക അനുശോചന സന്ദേശം പുറത്തിറക്കി.
ജൂൺ 24-ന് ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ വെനസ്വേലയിലെ നിരവധി തീരദേശ മേഖലകൾ തകർന്നിരുന്നു. സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇരട്ടഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച തീരദേശ മേഖലകളിലൊന്നായ പ്ലായ ഗ്രാൻഡെയിലായിരുന്നു ട്രെജോയുടെ കുടുംബം താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന റെസിഡൻഷ്യൽ കെട്ടിടം ഭൂകമ്പത്തിൽ തകരുകയായിരുന്നു. അപകടത്തിനു പിന്നാലെ തന്റെ കുടുംബത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് ലൂക്കാസ് ട്രെജോ സമൂഹമാധ്യമത്തിൽ അഭ്യർഥിച്ചിരുന്നു‘‘പ്ലായ ഗ്രാൻഡെയിലെ ഞങ്ങളുടെ കെട്ടിടം തകർന്നു വീണു. എന്റെ കുടുംബത്തെക്കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. ദയവായി അവർക്കായി പ്രാർഥിക്കുക. ആരെങ്കിലും അവരെ കണ്ടിട്ടുണ്ടെങ്കിൽ ഈ സന്ദേശം പങ്കുവയ്ക്കുക. അവർ അവിടെ ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ദയവായി എന്റെ കുടുംബത്തിനായി പ്രാർഥിക്കുക.’’– ട്രെജോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു
Follow us on :
Tags:
More in Related News
Please select your location.