Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2026 07:53 IST
Share News :
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണ യാഥാർത്ഥ്യമായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് ധാരണാപത്രം (MoU) ഒപ്പുവെച്ചതെന്ന് ട്രംപ് അറിയിച്ചത്.
എന്നാൽ ഇത് അന്തിമ സമാധാന കരാറല്ലെന്നും പ്രാഥമിക ധാരണാപത്രം മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ കരാറിലെ വ്യവസ്ഥകൾ പാലിക്കാതെ പോയാൽ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ന്‍സിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിൽ മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ധാരണ. ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണമായി തുറക്കുക, ഇറാന്റെ ആണവ പദ്ധതികളിൽ കൂടുതൽ മേൽനോട്ടം ഉറപ്പാക്കുക, ഉപരോധങ്ങളിൽ ഇളവ് നൽകുക തുടങ്ങിയ വിഷയങ്ങൾ ധാരണയുടെ ഭാഗമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ധാരണയുടെ അന്തിമ രൂപം സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും കൂടുതൽ സാങ്കേതിക ചർച്ചകൾ അടുത്ത ദിവസങ്ങളിൽ നടക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.