Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി ഇടതുപാളയത്തിലേക്ക്

18 Mar 2026 13:37 IST

Jithu Vijay

Share News :

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പിന്നാലെ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവും മുൻ എംഎല്‍എയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുപാളയത്തിലേക്ക് എത്തിക്കാൻ നീക്കം. ഇടതുനേതാക്കള്‍ രണ്ടത്താണിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.

അബ്ദുറഹിമാൻ രണ്ടത്താണിയും ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സുചന.


തിരൂരങ്ങാടിയിലോ താനൂരിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് നീക്കം. ഈ മണ്ഡലങ്ങളില്‍ താല്‍പര്യമില്ലെങ്കില്‍ അവശ്യപ്പെടുന്ന സീറ്റ് അദ്ദേഹത്തിന് നല്‍കാനാണ് ഇടതിന്റെ നീക്കം.

2006ലും 2011ലും അബ്ദുറഹിമാൻ രണ്ടത്താണിയായിരുന്നു താനൂരിലെ എംഎല്‍എ.


മന്ത്രി വി അബ്ദുറഹമാനെയാണ് താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹത്തിന് തിരൂരില്‍ മത്സരിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. പ്രഖ്യാപനം നടന്നിട്ടും വി അബ്ദുറഹിമാൻ മണ്ഡലത്തില്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. താനൂരിലെ സ്ഥാനാർത്ഥി പട്ടികയില്‍ മാറ്റം വന്നേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുപാളയത്തില്‍ എത്തിക്കാൻ ശ്രമിക്കുന്നത്.


ഇന്ന് ചേരുന്ന സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും എന്നാണ് അറിയുന്നത്. കേന്ദ്ര കമ്മറ്റി അംഗം എ. വിജയരാഘവൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Follow us on :

More in Related News