Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിഠായി തെരുവിലെ പഴയ കാല വാണിജ്യ സംരംഭക മുംതാസ് അബ്ദുല്ല നിര്യാതയായി

18 Feb 2025 11:21 IST

Fardis AV

Share News :



കോഴിക്കോട്: മിഠായി തെരുവിലെ പഴയ കാല കച്ചവടക്കാരിലെ അപൂർവങ്ങളിൽ അപൂർവസ്ത്രീ സാന്നിധ്യമായിരുന്ന

 ടീ ക്കെ ടെക്സ്റ്റയിൽസ് ഉടമ മുംതാസ്ത്ത എന്ന മുംതാസ് അബ്ദുല്ല (79) നിര്യാതയായി.

മുസ്ലിം സ്ത്രീകൾ അധികം വാണിജ്യ രംഗത്ത് ഇല്ലാതിരുന്ന സമയത്ത് ഭർത്താവിനോടൊപ്പം കച്ചവട രംഗത്ത് സജീവമായി പ്രവർത്തിച്ച മഹതിയായിരുന്നു മുoതാസ് അബ്ദുല്ല. ഭർത്താവിൻ്റെ മരണശേഷം മിഠായി തെരുവിലെ ടീ ക്കെ ടെക്സ്റ്റയിൽസ് പൂർണമായും നോക്കി നടത്തിയിരുന്നതും ഇവരായിരുന്നു. പഴയ കാല കോഴിക്കോട്ടുകാർക്ക് മിഠായി തെരുവിലൂടെ കടന്നുപോകുമ്പോഴുള്ള കൗതുകകരവും ആശ്ചര്യകരവുമായ കാഴ്ചയായിരുന്നു ടി.കെ ടെക്സ്റ്റയിൽസിൻ്റെ ക്യാഷ് കൗണ്ടറിലിരുന്ന് കച്ചവടം നിയന്ത്രിച്ചിരുന്നു ഈ വനിത സംരംഭക. മിഠായി തെരുവിലെ തൊട്ടടുത്തെ ടെക്സ്റ്റയിൽ, അടക്കം മറ്റു കച്ചവട സ്ഥാപനങ്ങളിലെ ക്യാഷ് കൗണ്ടറുകളിലെല്ലാം 'മുതലാളി ' ഗമയിൽ പുരുഷ കേസരിമാർ നിരന്നിരിക്കുമ്പോഴാണ് എന്നതായിരുന്നു അന്ന് ഈ കാഴ്ച ഏറെ കൗതുകം പകർന്നത്. സ്വയം ഒരു കച്ചവട സ്ഥാപനം നടത്തിയെന്നതോടൊപ്പം മക്കളെയും വസ്ത്ര വ്യാപാര രംഗത്തേക്ക് ഇവർ കൈപിടിച്ചു നടത്തി ഇവർ. ഇതും ഏറെ അംഗീകാരം കിട്ടിയ സംഗതിയായിരുന്നു. കല്യാൺ കേന്ദ്ര എന്ന പ്രശസ്തമായ വസ്ത്ര വ്യാപാര സ്ഥാപനം ഇവരുടെ മകൻ്റേതാണ്. ഇത് കൂടാതെ കോഴിക്കോട്ടെ പ്രശസ്തമായ വേറിട്ട വിദ്യാലയങ്ങളിലൊന്നായ വിദ്യാകേന്ദ്ര ഇവരുടെ മകൻ സ്ഥാപിക്കുന്നതിനും ഏറെ പ്രോത്സാഹനം നല്കിയ മഹതിയായിരുന്നു മുംതാസ് അബ്ദുല്ല.


നല്ലൊരു പൊതു പ്രവർത്തക കൂടിയായിരുന്നു ഇവർ.

 എം ഇ എസ് ( മുസ്ലിം എഡ്യുക്കേഷണൽ സൊസൈറ്റി) വനിതാ വിംഗ് ശക്തമായിരുന്ന കാലഘട്ടത്തിൽ ഫാത്തിമ ഗഫൂർ, സുഹറ മുഹമ്മദ് കുട്ടിയോടും ഒപ്പം വനിതാ വിംഗ് ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നല്കിയിരുന്നു. കേവലം ജസ്റ്റ് പാസായ 210 മാർക്ക് വാങ്ങി വിജയിക്കുന്ന തീര പ്രദേശങ്ങളിലെയടക്കം സാധാരണക്കാരായ പെൺകുട്ടികൾക്ക് ജില്ലയിലെ ഒരു കോളേജുകളിലും അഡ്മിഷൻ കിട്ടാനില്ലാത്ത കാലത്ത് അത്തരം വിദ്യാർത്ഥിനികൾക്കായി കോളേജ് വിദ്യാഭ്യാസത്തിൻറെ കവാടം തുറന്നു വച്ച് നടക്കാവിൽ എം ഇ എസ് വനിതാ കോളേജ് ആരംഭിച്ചതിനു പിന്നിലെ പ്രധാന ചാലകശക്തികളിലൊന്നും ഇവരായിരുന്നു.

 പതിറ്റാണ്ടുകളായി ആയിരക്കണക്കിന് വിദ്യാർഥിനികൾ ഉന്നത പഠനം പൂർത്തിയാക്കി ഇറങ്ങിയ കോഴിക്കോട്ടെ പ്രശസ്തമായ ഈ കലാലയം ആരംഭിക്കുന്നതിന്റെ പിന്നണിയിലും പിന്നീട് അതിൻ്റെ ചെയർപേഴ്സൺ ആയി പ്രവർത്തിക്കുകയും ചെയ്ത ഉന്നത സംസ്കാരവും, ഉയർന്ന ചിന്തയും, മൂല്യബോധവും, സൗമ്യമായ സ്വഭാവത്തിന് ഉടമയും ആയിരുന്നു മുംതസ്ത്ത.

MES (വനിതാ വിഭാഗം) കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ആയിരുന്നു.

ആരോഗ്യ കാരണങ്ങളാൽ വിശ്രമജീവിതം നയിക്കുന്നതുവരെ 

എം.ഇ. എസിൻ്റെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നിവർ.

സ്റ്റേഡിയത്തിനടുത്ത് പുതിയമ്പലം റോഡിൽ മുംതാസ് ഭവനിൽ വെച്ചാണിവർ നിര്യാതയായത്. ഭർത്താവ് പരേതനായ പി.എം. അബ്ദുല്ല. പരേതരായ TK മഹമൂദിന്റെയും ടാംടൺ അസ്മാബി യുടെയും മകളാണ്.

മക്കൾ: ഖുർഷിദ് അബ്ദുല്ല ( ലണ്ടൻ), Dr. നൗഷാദ് അബ്ദുല്ല ( കല്യാൺ കേന്ദ്ര), അർഷാദ് അബ്ദുല്ല (ചെയർമാൻ & മാനേജിംഗ് ഡയറക്ടർ കല്യാൺ കേന്ദ്ര, ടികെ ബ്രൈഡൽ ഹെറിറ്റേജ്, വിദ്യ കേന്ദ്ര സ്കൂൾ മരുമക്കൾ:- Dr. യൂസുഫ് ( ലണ്ടൻ), സീബ നൗഷാദ്, തനൂജ അർഷാദ്.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷനായിരുന്ന ടി. നമ്പറുദ്ദീനും

 സാമൂഹ്യ , ജീവകാരുണ്യ പ്രവർത്തകൻ ടാം ടൺ അബ്ദുൾ അസീസും സഹോദരങ്ങളാണ്.

മറ്റു സഹോദരങ്ങൾ:-

 Dr. T ഖാലിദ് ( ലണ്ടൻ), Dr. ടാംടൺ മുസ്തഫ (USA), ഹാഷിം ടാംടൺ( USA), അൻവർ ടാംടൺ ( കോഴിക്കോട്).

പരേതരായ പ്രൊഫ. ടാംടൺ സുബൈർ, ടാംടൺ മജീദ്.

  മയ്യിത്ത് നിസ്കാരം ഇന്ന് ( 18 )ന് വൈകുന്നേരം 4.45 ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

Follow us on :

More in Related News