Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2025 09:08 IST
Share News :
ടെക്സസിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നു. കനത്ത മഴയും കരകവിഞ്ഞൊഴുകുന്ന നദികളും വൻ നാശനഷ്ടങ്ങൾ വരുത്തിവച്ചു. 40-ലറെ പേരെ കാണാനില്ലെന്ന് സ്ഥിരീകരിച്ചു.
ക്യാമ്പ് മിസ്റ്റിക് ഉൾപ്പെടെ നിരവധി യുവജന ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന കെർ കൗണ്ടിയിൽ മാത്രം, രക്ഷാപ്രവർത്തകർ കുട്ടികളടക്കം 68 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ട്രാവിസ്, ബർനെറ്റ്, കെൻഡൽ, ടോം ഗ്രീൻ, വില്യംസൺ കൗണ്ടികളിൽ 10 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ ടെക്സസിൽ പേമാരി പെയ്തതോടെയാണ് ഏറ്റവും മാരകമായ വെള്ളപ്പൊക്കം ആരംഭിച്ചത്. 45 മിനിറ്റിനുള്ളിൽ ഗ്വാഡലൂപ്പ് നദി 26 അടി (ഏകദേശം 8 മീറ്റർ) ഉയരത്തിൽ ജലനിരപ്പ് ഉയർന്നു. വീടുകളിലേക്കും ക്യാമ്പ് സൈറ്റുകളിലേക്കും വെള്ളം ഇരച്ചുകയറി, വാഹനങ്ങളും കെട്ടിടങ്ങളും ഒഴുകിപ്പോയി.
വെള്ളിയാഴ്ചയാണ് ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായതെങ്കിലും സ്ഥിതി ഇപ്പോഴും അപകടകരമാണ്. ചൊവ്വാഴ്ച വരെ കൂടുതൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് മുന്നറിയിപ്പ് നൽകി.
സെൻട്രൽ ടെക്സസിൽ ഉടനീളം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇപ്പോഴും നിലവിലുണ്ട്. താമസക്കാർ ജാഗ്രത പാലിക്കണമെന്നും അടിയന്തര നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു
Follow us on :
Tags:
More in Related News
Please select your location.