Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിന്ദുവിൻ്റെ കുടുംബത്തിന് അടിയന്തിരമായി സംസ്ഥാന സർക്കാർ 25 ലക്ഷം അനുവദിക്കണം; എ ഐ സി സി വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല.

06 Jul 2025 21:32 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ അടിയന്തിരമായി 25 ലക്ഷം അനുവദിക്കണമെന്നും സിവിൽ എൻജീനിയറിംഗ് പാസ്സായ മകൻ നവനീതിന് അതനുസരിച്ചുള്ള സ്ഥിരം നിയമനം നൽകണമെന്നും എ ഐ സി സി വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. തലയോലപ്പറമ്പ് ഉമ്മാംകുന്നിലുള്ള ബിന്ദുവിൻ്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 6 ന് എത്തിയ അദ്ദേഹം ഏറെ നേരം മകൾ നവമിയുടെ ചികിത്സ സംബന്ധിച്ചും മറ്റും വിശദമായി സംസാരിച്ചു. സർക്കാർ അപകടത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം നിർദ്ധന കുടുംബത്തിൻ്റെ അത്താണിയായിരുന്ന ബിന്ദുവിൻ്റെ കുടുംബത്തിന് കൂടുതൽ സഹായം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്മി, ഭർത്താവ് വിശ്രുതൻ, ചികിത്സയിൽ കഴിയുന്ന മകൾ നവമി,മകൻ നവനീത് എന്നിവരുമായി ഏറെ നേരം സംസാരിച്ച ശേഷം എന്ത് സഹായവും ചെയ്യാമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയത്.ആരോഗ്യരംഗത്ത് സമയത്ത് വേണ്ടത് ചെയ്യാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നതെന്നും വകുപ്പ് മന്ത്രിക്കും സർക്കാരിനും ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, നേതാക്കളായ പി.വി പ്രസാദ്, എം.കെ ഷിബു, എം.വി മനോജ്, വിജയമ്മ ബാബു, വി.ടി ജയിംസ്, ഇടവട്ടം ജയകുമാർ, അക്കരപ്പാടം ശശി, കെ. ഡി ദേവരാജൻ, പി .എം മക്കാർ, ജോർജ് വർഗ്ഗീസ്, സീതു ശശിധരൻ, ജോൺ തറപ്പേൽ, കെ.സുരേഷ് കുമാർ, കുമാരി കരുണാകരൻ തുടങ്ങിയവർ അദ്ദേഹത്തിന് ഒപ്പം എത്തിയിരുന്നു. 


Follow us on :

More in Related News