Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2025 02:47 IST
Share News :
ദോഹ: ഖത്തറിലെ പ്രശസ്ത റേഡിയോ സ്റ്റേഷനായ റേഡിയോ സുനോയുടെ വേദിയിൽ വെച്ച്
എസ് ആർ ലെഗസി ട്യൂണിന്റെ ബാനറിൽ നിർമിക്കുന്ന പുതിയ മലയാളം സംഗീത ആൽബമായ ‘നീരദം’ ത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം നടത്തി.
ഷഹീബ് ഷെബിയുടെ സംഗീതത്തിൽ രചന നിർവഹിച്ചിരിക്കുന്നത് ഷംല ജഹ്ഫർ ആണ്. ശബ്ദം നൽകിയിരിക്കുന്നത് ഖത്തറിലെത്തന്നെ ഗായകൻ റിലോവ് രാമചന്ദ്രൻ, ഓർക്കസ്ട്രേഷൻ വിഷ്ണു വി. ദിവാകരൻ എന്നിവരാണ്.
ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചത് ഖത്തറിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനായ ഡോക്ടർ റഷീദ് പട്ടത്ത് ആണ് .
മലബാർ ജ്വല്ലറി റീജിയണൽ മാനേജർ സന്തോഷ്, ഖത്തറിലെ പ്രശസ്ത കലാകാരൻ ഫൈസൽ അരിക്കാട്ടയിൽ എന്നിവരാണ് ചടങ്ങിൽ സാന്നിധ്യമറിയിച്ച മറ്റു പ്രധാനികൾ.
ചടങ്ങിന് ഊർജ്ജവും പ്രചോദനവും പകരുവാൻ നേതൃത്വം നൽകിയതും അവതാരകനായതും ആർ.ജെ അച്ചുവായിരുന്നു. അദ്ദേഹത്തിന്റെ അവതരണശൈലി ചടങ്ങിന് ആത്മാവും അതിശയവും ചേർത്തുനൽകി. നീരദം ഒരു ഗാനം മാത്രമല്ല, ഹൃദയത്തെ തഴുകുന്ന ഒരു അനുഭവം കൂടിയാവും എന്ന് അതിഥികൾ അഭിപ്രായപ്പെട്ടു.
ഖത്തറിലെ മലയാള സംഘങ്ങൾക്ക് ഇടയിൽ സംഗീതരസികരുടെ കാത്തിരിപ്പിൽ ആയിരുന്ന ആൽബം, തന്റെ അവതരണശൈലിയിലും ആശയവിനിമയത്തിലും വ്യത്യസ്തതയോടെ ഹൃദയങ്ങളിൽ തളിർക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.